Picsart 24 08 16 08 10 01 620

U17 മലപ്പുറം ജില്ലാ ഫൈനലിൽ ഗോകുലം കേരളക്ക് വിജയം

കോഴിക്കോട്, ഓഗസ്റ്റ് 15: 2024 ഓഗസ്റ്റ് 15-ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ഗ്രൗണ്ടിൽ നടന്ന U17 മലപ്പുറം ജില്ലാ ഫൈനലിൽ ഫാൽക്കൺസ് വള്ളിക്കുന്നിനെതിരെ ഗോകുലം കേരള 5-1 ൻ്റെ ആധിപത്യ വിജയം നേടി ഈ ഫുട്ബോൾ സീസണിലെ ആദ്യ കിരീടം ഉയർത്തി മലബാറിയൻസ്.

തുടക്കം മുതലേ ആക്രമിച്ചു കളിച്ച അമൻ അഹമ്മദും റഹ്മത്തുള്ള റബീഹും രണ്ട് ഗോളുകൾ വീതം നേടി. സമഗ്രമായ വിജയം ഉറപ്പിക്കാൻ സുഹാദ് അഞ്ചാമത്തെ ഗോൾ നേടി.

ഗോകുലത്തിന്റെ താരങ്ങളായ ജസാൻ അഹമ്മദ് മികച്ച ഡിഫെൻഡറായി തിരഞ്ഞെടുത്തു. കൂടാതെ മുഹമ്മദ് ജാസിൽ, അമൻ അഹമ്മദ് മികച്ച മിഡ്ഫീൽഡർ, ഡിഫൻഡർ അവാർഡ് നേടി. ഗോകുലത്തിന്റെ റബീ, ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.

Exit mobile version