Picsart 23 08 10 18 48 39 372

ഇംഗ്ലീഷ് യുവതാരം അലക്‌സ് സ്കോട്ട് ബോൺമൗത്തിൽ ചേർന്നു

ഭാവി വാഗ്ദാനം ആയി കരുതുന്ന ഇംഗ്ലീഷ് യുവതാരം അലക്‌സ് സ്കോട്ട് ബോൺമൗത്തിൽ ചേർന്നു. 2003 ൽ ജനിച്ച 19 കാരനായ ചാമ്പ്യൻഷിപ്പ് ടീം ആയ ബ്രിസ്റ്റൽ സിറ്റി മധ്യനിര താരത്തെ ഏതാണ്ട് 25 മില്യൺ പൗണ്ട് അടുത്ത് തുക നൽകിയാണ് ബോൺമൗത്ത് സ്വന്തമാക്കുന്നത്. കഴിഞ്ഞ സീസണിൽ ക്ലബിന് ആയി 49 മത്സരങ്ങൾ കളിച്ച സ്കോട്ടിനു പിറകിൽ നിരവധി ടീമുകൾ ഉണ്ടായിരുന്നു.

2022 ൽ അണ്ടർ 19 യൂറോ കപ്പ് ജയിച്ച ടീമിൽ ഭാഗം ആയിരുന്ന അലക്‌സ് സ്‌കോട്ട് മികച്ച പ്രകടനം ആണ് നടത്തിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യഷിപ്പിലെ ഏറ്റവും മികച്ച യുവതാരം ആയി തിരഞ്ഞെടുക്കപ്പെട്ട സ്‌കോട്ട് തന്നെ ആയിരുന്നു ബ്രിസ്റ്റൽ സിറ്റിയുടെ കഴിഞ്ഞ സീസണിലെ മികച്ച താരവും. നിലവിൽ താരം ബോൺമൗത്ത് മെഡിക്കൽ പൂർത്തിയാക്കിയ ശേഷം ക്ലബിൽ കരാർ ഒപ്പ് വെച്ചു. നിലവിൽ പരിക്കിന്റെ പിടിയിൽ ആയ താരം ഉടൻ കളത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിൽ ആണ്.

Exit mobile version