മൊണാക്കോ വിടും എന്ന് ഫാൽക്കാവോ

കൊളംബിയൻ സ്ട്രൈക്കർ റെഡെമെ ഫാൽകാവോ ക്ലബ് വിട്ടേക്കും. ഫാൽകാവോ തന്നെ ആണ് മൊണാക്കോ വിടുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഫാൽകാവോ ഇപ്പോൾ തന്റെ കരാറിന്റെ അവസാന വർഷത്തിലാണ്. മൊണാക്കോ തനിക്ക് പുതിയ ഓഫർ ഒന്നും നൽകിയില്ല എന്ന് സ്ട്രൈക്കർ പറഞ്ഞു. അതുകൊണ്ട് തന്നെ ക്ലബ് വിടേണ്ടി വരും എന്നാണ് കരുതുന്നത്. താരം പറഞ്ഞു.

താൻ മറ്റു ക്ലബുകളുടെ ഓഫറുകൾ കേൾക്കുന്നുണ്ട് എന്നും നല്ല ഓഫർ ലഭിച്ചാൽ മൊണോക്കോ വിടും എന്നും ഫാൽകാവോ പറഞ്ഞു. മുമ്പ് പ്രീമിയർ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ക്ലബുകൾക്കായി ഫാൽകാവോ കളിച്ചിട്ടുണ്ട് എങ്കിലും അവിടെ ഒക്കെ താരം വൻ പരാജയമായിരുന്നു. മൊണോക്കോയിലും അത്ലറ്റിക്കോ മാഡ്രിഡിലുമാണ് ഫാൽകാവോയുടെ ഏറ്റവും നല്ല പ്രകടനങ്ങൾ വന്നിട്ടുള്ളത്. മുമ്പ് പോർട്ടോ, റിവർ പ്ലേറ്റ് എന്നീ ക്ലബുകൾക്കായും ഫാൽകാവോ കളിച്ചിട്ടുണ്ട്.

Exit mobile version