“ഇന്ത്യക്കായി കളിച്ചു എന്നത് അവിശ്വസനീയം” – നവ്ദീപ് സൈനി

ഇന്നലെ ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ വിജയത്തിലെ ഹീറോ ആയ നവ്ദീപ് സൈനി താൻ ഇന്ത്യക്കായി കളിച്ചു എന്നത് വിശ്വസിക്കാൻ ആവുന്നില്ല എന്ന് പറഞ്ഞു. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്നു വിക്കറ്റുകളാണ് സൈനി സ്വന്തമാക്കിയത്. 17 റൺസ് മാത്രം വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റ് എടുത്ത സൈനി ഇന്ത്യയുടെ വിജയത്തിൽ നിർണായ പങ്കു വഹിച്ചിരുന്നു.

തന്നെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ അത് വിശ്വസിക്കാൻ ആയില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇത്ര കാലമായി താൻ കാത്തിരുന്ന നിമിഷം വന്നെത്തി എന്നത് ആദ്യ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നും സൈനി പറഞ്ഞു. ഇന്നലെ ഇരുപതാം ഓവർ മെയ്ഡൻ ആക്കി കൊണ്ട് ട്വി20യിൽ അവസാന ഓവർ മെയ്ഡൻ നേടുന്നത് ആദ്യ ഇന്ത്യക്കാരനായും സൈനി മാറിയിരുന്നു. സൈനി തന്നെ ആയിരുന്നു ഇന്നലെ മാൻ ഓഫ് ദി മാച്ചും.

Exit mobile version