Picsart 24 09 01 11 51 20 755

ഗനി നിഗം ഐ എസ് എൽ വിട്ട് സൂപ്പർ ലീഗ് കേരളയിൽ, കാലികറ്റിനായി കളിക്കും

ആദ്യ സൂപ്പർ ലീഗ് കേരള സീസണായി ഒരുങ്ങുന്ന കാലിക്കറ്റ് എഫ് സി മലയാളി താരമായ ഗനി നിഗം അഹമ്മദിനെ സ്വന്തമാക്കി. താരം നോർത്ത് ഈസ്റ്റ് വിട്ടാണ് കാലിക്കറ്റ് എഫ് സിയിലേക്ക് എത്തുന്നത്. അവസാന മൂന്ന് വർഷമായി നോർത്ത് ഈസ്റ്റിന് ഒപ്പം ഉണ്ട്. സൈനിംഗ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഇന്ന് എത്തി.

ഗനി നിഗം നോർത്ത് ഈസ്റ്റ് ജേഴ്സിയിൽ

നേരത്തെ ഹൈദരാബാദ് എഫ് സിക്ക് ഒപ്പം ഐ എസ് എല്ലിൽ ഗനി ഉണ്ടായിരുന്നു. പൂനെ സിറ്റി ഹൈദരബാദ് എഫ് സി ആയതോടെ പൂനെയുടെ താരമായിരുന്നു ഗനി ഹൈദരബാദിന്റെ താരമായി മാറിയിരുന്നു. മുമ്പ് ഗോകുലം കേരള എഫ് സിക്കായി ലോൺ അടിസ്ഥാനത്തിൽ ഐ ലീഗിൽ ഗനി കളിച്ചിരുന്നു. മൊഹമ്മദൻസിനായും ഐ ലീഗ് കളിച്ചിട്ടുണ്ട്.

2016 മുതൽ പൂനെയുടെ ജൂനിയർ ടീമിന്റെ ഭാഗമായിരുന്നു നാദാപുരം സ്വദേശിയയ ഗനി. പൂനെ സിറ്റിയുടെ ജൂനിയർ ടീമുകൾക്കായി എന്നും നല്ല പ്രകടനമായിരുന്നു ഗനി കാഴ്ചവെച്ചിരുന്നത്. മുമ്പ് AWES കപ്പിൽ പൂനെ സിറ്റിയുടെ റിസേർവ് ടീമിനൊപ്പവും ഗനി കളിച്ചിട്ടുണ്ട്. 2016 ഐ എഫ് എ ഷീൽഡിൽ പൂനെ സിറ്റിയെ കിരീടമണിയിക്കുന്നതിലും ഗനിക്ക് വലിയ പങ്ക് ഉണ്ടായിരുന്നു. .

Exit mobile version