Picsart 24 09 01 13 15 10 549

ക്രിസ് സ്മാളിംഗ് ഇനി സൗദി അറേബ്യയിൽ

ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗ് റോമ വിട്ടു. താരത്തെ സൗദി അറേബ്യൻ ക്ലബായ അൽ ഫൈഹ സ്വന്തമാക്കി. 2026 വരെയുള്ള കരാർ സ്മാളിംഗ് സൗദി ക്ലബിൽ ഒപ്പുവെച്ചു. പുതിയ പരിശീലകൻ ഡി റോസി സ്മാളിങിന്റെ വലിയ ആരാധകനല്ല. സ്മാളിംഗ് ഇതു കൊണ്ടാണ് ക്ലബ് വിടേണ്ടി വന്നത്.

2020ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് സ്മാളിംഗ് റോമയിൽ എത്തിയത്. അന്ന് 15 മില്യൺ നൽകിയാണ് റോമ സ്മാളിംഗിനെ സ്വന്തമാക്കിയത്. റോമക്ക് ഒപ്പം കോൺഫറൻസ് ലീഗ് നേടാൻ സ്മാളിംഗിന് ആയിട്ടുണ്ട്. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ 10 വർഷത്തോളം കളിച്ച സ്മാളിങ് പ്രീമിയർ ലീഗ് കിരീടം അടക്കം 8 കിരീടങ്ങളോളം നേടിയിട്ടുണ്ട്.

Exit mobile version