മലപ്പുറം എഫ് സി

സൂപ്പർ ലീഗ് കേരളയ്ക്ക് സെപ്റ്റംബർ 7ന് കിക്കോഫ്!! കേരള ഫുട്ബോളിന്റെ സീൻ മാറും!!

സൂപ്പർ ലീഗ് കേരള ആദ്യ സീസൺ ഫികചറുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 7ന് ആകും കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സൂപ്പർ ലീഗ് കേരളയുടെ ഉദ്ഘാടന മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ ഫോഴ്സാ കൊച്ചി മലപ്പുറം എഫ് സിയെ നേരിടും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരം നടക്കുക. സെപ്റ്റംബർ 7ന് രാത്രി 7 മണിക്കാവും കിക്കോഫ്.

ഫസലു റഹ്മാൻ മലപ്പുറം എഫ് സിക്ക് ഒപ്പം പരിശീലനത്തിൽ

ആകെ നാലു വേദികളിലാണ് ആദ്യ സൂപ്പർ ലീഗ് കേരള സീസൺ മത്സരങ്ങൾ നടക്കുക. കോഴിക്കോട് ഇഎംഎസ് കോപ്പറേഷൻ സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ നായർ സ്റ്റേഡിയം, കൊച്ചി ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയം, മലപ്പുറം ജില്ലാ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം എന്നിവയാകും പ്രഥമ സൂപ്പർ ലീഗ് കേരള സീസണിലെ വേദികൾ.

ആകെ 6 ടീമുകളാണ് ആദ്യ സൂപ്പർ ലീഗ് കേരള സീസണൽ മത്സരിക്കുന്നത്. ഫോഴ്സ കൊച്ചി, മലപ്പുറം എഫ്സി, കാലിക്കറ്റ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ്, തൃശ്ശൂർ മാജിക്, കണ്ണൂർ വാരിയേഴ്സ് എന്നിവർ ഈ സീസണിൽ കിരീടത്തിനായി ഏറ്റുമുട്ടും.

എല്ലാ മത്സരങ്ങളും രാത്രി 7 മണിക്കാണ് കിക്കോഫ് എന്നത് കൂടുതൽ പ്രേക്ഷകരിലേക്ക് കളിയെത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ലീഗ് ഘട്ടത്തിനുശേഷം സെമിഫൈനലുകളും ഫൈനലുകളും നടക്കും. സെമിഫൈനൽ നവംബർ അഞ്ചിനും ആറിനും നടക്കും. നവംബർ പത്തിനാകും ഫൈനൽ നടക്കുക. ഫൈനൽ മത്സരത്തിന് കൊച്ചി തന്നെയാകും വേദി. സെമി ഫൈനൽ മത്സരങ്ങൾ കോഴിക്കോടും മലപ്പുറത്തും വെച്ചാകും നടക്കുക

ഫിക്സ്ചർ’

SLK ഫിക്സ്ചർ
Credit: Anas Talks
Exit mobile version