Picsart 23 02 09 20 38 38 082

സന്തോഷ് ട്രോഫി സെമിയും ഫൈനലും റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ

സന്തോഷ് ട്രോഫി സെമി ഫൈനലിലും ഫൈനലിന് റിയാദിൽ കിങ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം വേദിയാകും. 76-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ സെമിയും ഫൈനലും മാർച്ച് 1 മുതൽ 4 വരെ ആകും സൗദി അറേബ്യയിൽ വെച്ച് നടക്കുക. എഐഎഫ്എഫ് സെക്രട്ടറി ജനറൽ ഡോ ഷാജി പ്രഭാകരൻ, എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, ഒഡീഷ ഫുട്‌ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അവിജിത് പോൾ എന്നിവർ ഇന്ന് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചു. മത്സരത്തിന്റെ സമയവും മറ്റും പിന്നീട് അറിയിക്കും.

നേരത്തെ എഐഎഫ്എഫും സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനും (സാഫ്) നടത്തിയ യോഗത്തിൽ ആയിരുന്നു അടുത്ത വർഷങ്ങളിൽ സന്തോഷ് ട്രോഫി ഫൈനലുകൾ സൗദിയിൽ വെച്ച് നടത്താൻ തീരുമാനം ആയത്. സെമു ഫൈനലിനു മുമ്പ് ഉള്ള ഹീറോ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടുകൾ നാളെ മുതൽ ഫെബ്രുവരി 20 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും. ഫൈനൽ റൗണ്ടുകളിൽ പന്ത്രണ്ട് ടീമുകൾ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരിക്കുന്നത് റൗണ്ട് റോബിൻ ഫോർമാറ്റിൽ ആകും കളി. ഒരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകൾക്ക് സെമി ഫൈനലിന് യോഗ്യത ലഭിക്കും. അവരാകും റിയാദിലേക്ക് യാത്ര തിരിക്കുക.

നാളെ കേരളം അവരുടെ ആദ്യ മത്സരത്തിൽ ഗോവയെ നേരിടും. കേരളം ആണ് നിലവിലെ സന്തോഷ് ട്രോഫി ചാമ്പ്യന്മാർ.

Exit mobile version