എടത്തുനാട്ടുകരയിൽ ഇന്ന് സെമി, ഫിഫാ മഞ്ചേരിയും ലിൻഷയും നേർക്കുനേർ

സെവൻസിൽ ഇന്ന് മൂന്ന് മത്സരങ്ങൾ നടക്കും.  എടത്തനാട്ടുകര അഖിലേന്ത്യാ സെവൻസിൽ  നടക്കുന്ന സെമി പോരാട്ടമാണ് ഇതിൽ ശ്രദ്ധേയം. ഇന്ന് ഫിഫാ മഞ്ചേരിയും ലിൻഷാ മണ്ണാർക്കാടുമാണ് സെമിയിൽ എടത്തനാട്ടുകരയിൽ ഏറ്റുമുട്ടുന്നത് . രാത്രി 8 മണിക്കാണ് മത്സരം നടക്കുക. ലക്കി സോക്കർ ആലുവയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോല്പ്പിച്ചായിരുന്നു ഫിഫാ മഞ്ചേരി സെമിയിലേക്ക് എത്തിയത്. അഭിലാഷ് കുപ്പൂത്തിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് ലിൻഷ സെമിയിൽ എത്തിയത്. ഇന്നലെ ജവഹറിനോട് തോറ്റ ഫിഫ ഇന്ന് അതിൽ നിന്ന് കരകയറാൻ കൂടിയാകും ശ്രമിക്കുന്നത്.

ഇന്ന് മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന പോരാട്ടത്തിൽ അൽ മദീമ ചെർപ്പുളശ്ശേരി ഹണ്ടേഴ്സ് കൂത്തിപറമ്പിനെ നേരിടും. ഹണ്ടേഴ്സിന്റെ സീസണിലെ ആദ്യ മത്സരമാകും ഇത്. ഇന്ന് നീലേശ്വരം സെവൻസിന്റെ ഉദ്ഘാടനവ നടക്കും. അവിടെ ആദ്യ മത്സരത്തിൽ എഫ് സി തിരുവനന്തപുരം ലക്കി സോക്കർ ആലുവയെ നേരിടും.

Exit mobile version