ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി ഫിഞ്ചിന്റെ പരിക്ക്

30 പന്തില്‍ 25 റണ്‍സുമായി അതിവേഗം കുതിയ്ക്കുകയായിരുന്ന ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി ഓസ്ട്രേലിയ. വിക്കറ്റ് വീണല്ല താരത്തിന്റെ മടക്കമെന്നതാണ് സംഭവത്തിലെ പ്രത്യേകത. റിട്ടയര്‍ഡ് ഹര്‍ട്ടായ താരം ഉടനടി ആശുപത്രിയിലേക്ക് എക്സ്റേ എടുക്കുവാന്‍ യാത്രയായിയെന്നാണ് അറിയുന്നത്. മുഹമ്മദ് ഷമിയുടെ ഓവറിന്റെ ആദ്യ പന്തിലാണ് സംഭവം. ഇതിനെത്തുടര്‍ന്ന് അമ്പയര്‍മാര്‍ ചായയ്ക്ക് നേരത്തെ പിരിയുവാന്‍ തീരമാനിക്കുകയായിരുന്നു.

ചായയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ ഉസ്മാന്‍ ഖവാജയാണ് ക്രീസില്‍ മാര്‍ക്കസ് ഹാരിസിനൊപ്പമെത്തിയത്.

Exit mobile version