ടോട്ടിയുടെ ആത്മകഥ പുറത്ത് വരുന്നു

ഏ എസ് റോമയുടെ ഇതിഹാസതാരം ഫ്രാസിസ്കോ ടോട്ടിയുടെ ആത്മകഥ പുറത്ത് വരുന്നു. ടോട്ടിയുടെ നാല്പത്തിരണ്ടാം പിറന്നാളായ സെപ്റ്റംബർ 27 നാണ്‌ ആത്മകഥയുടെ പ്രസിദ്ധീകരണം. റോമിലെ വിഖ്യാതമായ കൊളോസിയത്തിൽ വെച്ചാവും പ്രസിദ്ധികരണം നടക്കുക. ‘Un Capitano’ എന്നാണ് ടോട്ടിയുടെ ആത്മ കഥയുടെ പേര്. നിലവില്‍ റോമയുടെ ക്ലബ്ബ് ഡയറക്ടറാണ് ഫ്രാസിസ്കോ ടോട്ടി. 24 വര്‍ഷത്തിലേറെയായി ടോട്ടി ഏ എസ് റോമയ്‌ക്കൊപ്പം തുടരുന്നു.

കഴിഞ്ഞ വര്‍ഷം ജെനോവയ്ക്കെതിരെയായിരുന്നു ടോട്ടിയുടെ അവസാന മത്സരം. 1993 ല്‍ ഒരു സബ്സ്റ്റിട്യൂട്ടായാണ് ബ്രെസ്സിയക്കെതിരെയുള്ള മത്സരത്തില്‍ 16 വയസുകാരനായ ടോട്ടി അരങ്ങേറ്റം കുറിക്കുന്നത്. റോമയ്ക്ക് വേണ്ടി 786 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. യെല്ലോസ്‌ ആന്‍ഡ് റെഡ്‌സിന് വേണ്ടി 307 ഗോളുകള്‍ നേടിയിട്ടുണ്ട് അദ്ദേഹം.

Exit mobile version