20220803 193933

ഒരു കാര്യം എഴുതി ഒപ്പിട്ടു കൊടുത്താൽ അല്ലാതെ ഇനി നാപോളി ആഫ്രിക്കൻ താരങ്ങളെ സൈൻ ചെയ്യില്ല എന്ന് ക്ലബ് പ്രസിഡന്റ്

ആഫ്രിക്കൻ താരങ്ങളെ ഇനി നാപോളി സൈൻ ചെയ്യില്ല എന്നും സൈൻ ചെയ്യണം എങ്കിൽ ഒരു കാര്യം അവർ എഴുതി ഒപ്പിട്ടു കൊടുക്കണം എന്നും ഇറ്റാലിയൻ ക്ലബായ നാപോളിയുടെ പ്രസിഡന്റ് ഒറിലിയൊ ഡി ലൊറെന്റിസ്. ആഫ്രിക്കൻ ദേശീയ ടീമുകൾക്ക് കളിക്കുന്ന കളിക്കാരെ ഇനി വാങ്ങില്ലെന്ന് നാപ്പോളി പ്രസിഡന്റ് ഔറേലിയോ ഡി ലോറന്റിസ് പറഞ്ഞു.

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ (AFCON) തങ്ങളുടെ രാജ്യങ്ങളെ പ്രതിനിധീകരിക്കില്ലെന്ന് എഴുതി തരുന്ന ആഫ്രിക്കൻ കളിക്കാരെ മാത്രമേ താൻ വാങ്ങൂ എന്ന് ഡി ലോറന്റിസ് പറഞ്ഞു.

“ഞാൻ ക്ലബിൽ ഉള്ളവരോട് പറഞ്ഞിട്ടുണ്ട് ആഫ്രിക്കക്കാരെ കുറിച്ച് ഇനി എന്നോട് സംസാരിക്കരുത്! ഞാൻ അവരെ സ്നേഹിക്കുന്നു, പക്ഷേ അവർ ആഫ്രിക്ക നേഷൻസ് കപ്പ് കളിക്കുന്നതിൽ നിന്ന് പിന്മാറുമെന്ന് സ്ഥിരീകരിക്കുന്ന കരാറിൽ ഒപ്പിടണം. മറ്റുള്ളവർക്കായി കളിച്ച് ശമ്പളം കൊടുക്കുന്ന വിഡ്ഢികളാണ് നമ്മൾ.” നാപോലി പ്രസിഡന്റ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഈ വിവാദ പ്രസ്താവനക്ക് എതിരെ നാപോളിയുടെ മുൻ താരം കൗലിബലി രംഗത്ത് വന്നു. യൂറോപ്യൻ ദേശീയ ടീമുകളോടുള്ള അതേ ബഹുമാനം ആഫ്രിക്കൻ രാജ്യങ്ങളോടും വേണം എന്ന് കൗലിബലി പറഞ്ഞു. പ്രസിഡന്റിന്റെ ചിന്ത ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

നാപ്പോളിയിൽ നിലവിൽ ആഫ്രിക്കയിലെ മികച്ച താരങ്ങളായ വിക്ടർ ഒസിമെൻ സാംബോ ഫ്രാങ്ക്-അംഗുയിസ എന്നിവർ ഉണ്ട്. ഈ പ്രസ്താവന ഈ താരങ്ങളെയും വേദനിപ്പിച്ചിട്ടുണ്ട്.

Story Highlights: Napoli President won’t sign African stars unless they agree to not play in AFCON.

Exit mobile version