തനിക്ക് മൂന്നാം സീമറുടെയോ നാലാം സീമറുടെയോ റോള്‍ ഏറ്റെടുക്കാനാകും – ഹാര്‍ദ്ദിക് പാണ്ഡ്യ

ഇന്ത്യന്‍ ടീമിൽ തനിക്ക് മൂന്നാം സീമറോ നാലാം സീമറോ ആയി നാല് ഓവറുകള്‍ എറിയുവാന്‍ കഴിയുമെന്ന് പറഞ്ഞ് ഹാര്‍ദ്ദിക് പാണ്ഡ്യ. താരത്തിനെ ഏറെ നാളായി ഒന്നോ രണ്ടോ ഓവറുകള്‍ എറിയുന്ന അധിക ബൗളറായി ഉപയോഗിച്ച് വരികയാണെങ്കിലും തനിക്ക് അതിൽ കൂടുതൽ സാധിക്കുമെന്നാണ് താരം തന്നെ പറയുന്നത്.

തനിക്ക് ബാറ്റ് കൊണ്ട് സംഭാവന ചെയ്യുന്ന അതേ അളവിൽ ബോള്‍ കൊണ്ടും ടീമിനായി സംഭാവന ചെയ്യാനാകുമെന്ന് ഹാര്‍ദ്ദിക് വ്യക്തമാക്കി. മൂന്നാം ടി20യിലെ ഇന്ത്യയുടെ വിജയത്തിന് ശേഷമാണ് താരത്തിന്റെ പ്രതികരണം.

2018ലെ ഏഷ്യ കപ്പിന് ശേഷം വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി താരം ബൗളിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. 2022 ഐപിഎലിലാണ് താരം വീണ്ടും ബൗളിംഗിലേക്ക് മടങ്ങിയെത്തുന്നത്.

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം മത്സരത്തിൽ തന്റെ നാലോവറിൽ വെറും 19 റൺസ് വിട്ട് കൊടുത്താണ് ഹാര്‍ദ്ദിക് ഒരു വിക്കറ്റ് നേടിയത്. 10 ഡോട്ട് ബോളുകള്‍ താരം തന്റെ സ്പെല്ലിൽ എറിഞ്ഞു.

Exit mobile version