സന്തോഷ് ട്രോഫി കിരീടം നിലനിർത്താൻ ഉള്ള കേരള പോരാട്ടം ഇന്ന് തുടങ്ങുന്നു

കിരീടം നിലനിർത്താൻ വേണ്ടി ഒരുങ്ങുന്ന കേരള സന്തോഷ് ട്രോഫി ടീം ഇന്ന് മുതൽ പോരിനിറങ്ങും. സൗത്ത് സോൺ യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരളം ഇന്ന് തെലുങ്കാനയെ ആണ് നേരിടുന്നത്. രാവിലെ 9 മണിക്ക് ആണ് കിക്കോഫ്. മികച്ച സ്ക്വാഡിനെ തന്നെ തമിഴ്നാട്ടിലേക്ക് കൊണ്ടു വന്നിട്ടുള്ള കേരളം എളുപ്പത്തിൽ തന്നെ യോഗ്യത റൗണ്ട് മറികടക്കാം എന്ന പ്രതീക്ഷയിലാണ്.

എസ് ബി ഐ താരം സീസൺ ആണ് കേരളത്തെ ഇത്തവണ നയിക്കുന്നത്. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ പ്രധാന താരമായിരുന്നു സീസൺ. കഴിഞ്ഞ സന്തോഷ് ട്രോഫി ഫൈനലിൽ ഹീറോ ഗോൾകീപ്പർ മിഥുൻ അണ് കേരളത്തിന്റെ വൈസ് ക്യാപ്റ്റൺ.

യുവ പ്രതീക്ഷകളായ അലക്സ് സജി, ഇനായത്, ഗിഫ്റ്റി, അസർ, സലാ തുടങ്ങിയവരുടെ പ്രകടനത്തിൽ ആകും ഫുട്ബോൾ നിരീക്ഷരുടെ ശ്രദ്ധം. വി പി ഷാജിയാണ് ടീമിന്റെ പരിശീലകൻ

കേരളം ഉൾപ്പെടെ നാലു ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. സർവീസസ്, തെലുംഗാന, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

സന്തോഷ് ട്രോഫി; തമിഴ്നാട് ആന്ധ്രാ മത്സരം സമനിലയിൽ

സന്തോഷ് ട്രോഫി ടൂർണമെന്റിനായുള്ള യോഗ്യതാ റൗണ്ടിലെ കേരളം ഉൾപ്പെടുന്ന സൗത് സോണിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമായി. ഇന്ന് കേരളത്തിന്റെ ഗ്രൂപ്പിൽ നടന്ന ആദ്യ മത്സരം സമനിലയിൽ അവസാനിച്ചു. തമിഴ്നാടും ആന്ധ്രാപ്രദേശും തമ്മിൽ ആയിരുന്നു മത്സരം. ഇരിടീമുകളും ഒരോ ഗോൾ വീതം നേടി പിരിയുകയാണ് ചെയ്തത്.

ഇന്ന് ഈസ്റ്റ് സോണിൽ നടന്ന മത്സരത്തിൽ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ വെസ്റ്റ് ബംഗാൾ ബീഹാറിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്റെ ജയം.

നാളെ കേരളം തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങും. തെലുങ്കാന ആയിരിക്കും കേരളത്തിന്റെ ആദ്യ എതിരാളികൾ.

മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു

മഹാരാഷ്ട്രയുടെ സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിനായുള്ള ടീം പ്രഖ്യാപിച്ചു. സോലാപൂരിൽ ഫെബ്രുവരി 7 മുതൽ ആണ് മഹാരാഷ്ട്രയുടെ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. റിതേഷ് ഇനുമുല ആണ് മഹാരാഷ്ട്രയെ ഈ വർഷം പരിശീലിപ്പിക്കുന്നത്.

ടീം;

: Rohan Fasge (Pune), Owais Khan (Nagpur), Dion Menezes (Mumbai), Dhurwesh Nijap (Mumbai), Mrunal Tandel (Mumbai), Jayesh Kadam (Mumbai), Aman Gaikwad (Mumbai), Rohan Shukla (Mumbai), Vinod Pandey (Mumbai), Arif Shaikh (Mumbai), Rahul Kadlag (Pune), Sanket Salokhe (Kolhapur), Mohammad Ghulam (Nagpur), Rahul Neware (Nagpur), Sagar Chintala (Nagpur), Al Azhar Delhiwala (Mumbai), Leander Dharmai (Mumbai), Vickey Datey (Amravati), Omkar Maske (Solapur), and Linekar Machado (Mumbai).

Officials: Udayan Banerjee (Manager), Ritesh Inumula (Coach), Irenio Vaz (Technical Director), Sachin Narsappa (Assistant Coach), and Yashkumar Agarwal (Physio).

സന്തോഷ് ട്രോഫി യോഗ്യത, ആദ്യ ജയം ഛത്തീസ്ഗഡിന്

സന്തോഷ് ട്രോഫി ടൂർണമെന്റിനായുള്ള യോഗ്യതാ റൗണ്ടുകൾക്ക് ഇന്ന് തുടക്കമായി. ഇന്ന് ഈസ്റ്റ് സോണിൽ നടന്ന ആദ്യ മത്സരത്തിൽ ഛത്തീസ്‌ഗഢ് വിജയിച്ചു. ജാർഖണ്ഡിനെയാണ് ഛത്തീസ്‌ഗഢ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഛത്തീസ്‌ഗഡിന്റെ വിജയം. അടുത്ത മത്സരത്തിൽ ഫെബ്രുവരി 6ന് ഛത്തീസ്‌ഗഢ് ഒഡീഷയെ നേരിടും. രണ്ട് ഗ്രൂപ്പുകളിൽ ആയി എട്ടു ടീമുകളാണ് ഈസ്റ്റ് സോൺ യോഗ്യതാ റൗണ്ടിൽ കളിക്കുന്നത്.

വീണ്ടും മലയാളി കരുത്തിൽ വിശ്വാസം അർപ്പിച്ച് കർണാടക സന്തോഷ് ട്രോഫിക്ക് ഇറങ്ങുന്നു

ഇത്തവണയും കർണാടക തങ്ങളുടെ സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോൾ മലയാളികളുടെ സാന്നിദ്ധ്യം. കഴിഞ്ഞ തവണ കർണാടകയുടെ സെമി ഫൈനൽ വരെയുള്ള അത്ഭുത തേരോട്ടത്തിന് പ്രധാന കാരണം മലയാളികൾ ആയിരുന്നു. അതുകൊണ്ട് ഇത്തവണ വീണ്ടും മലയാളികളിൽ തന്നെ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് കർണാടക.

മൂന്ന് മലയാളികളാണ് ഇത്തവണ കർണാടക സന്തോഷ് ട്രോഫി ടീമിൽ ഉള്ളത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ ലിയോൺ അഗസ്റ്റിൻ, ഗോൾ കീപ്പറായ മുഹമ്മദ് ഷമ്നാസ് എന്ന ഷാനു, ഡിഫൻഡറായ ആഷിഖ് എന്നിവരാണ് കർണാടകയുടെ അന്തിമ ടീമിൽ ഇടംപിടിച്ചത്.


ബെംഗളൂരു എഫ് സിയുടെ താരമായ ലിയോൺ അഗസ്റ്റിൻ കഴിഞ്ഞ വർഷവും കർണാടക സന്തോഷ് ട്രോഫി ടീമിൽ ഉണ്ടായിരുന്നു. കോഴിക്കോട് സ്വദേശിയാണ് ലിയോൺ. എഫ് സി തൃശ്ശൂരിനായി അവസാന രണ്ടു സീസണുകളിൽ വല കാത്ത താരമാണ് ഷാനു. ചങ്ങരംകുളം സ്വദേശിയാണ് ഷാനു. എം ഡി കോളേജിന്റെയും താരമായിരുന്നു. ഇപ്പോൾ ബെംഗളൂരു യുണൈറ്റഡിനായി കളിക്കുകയാണ്.

ഡിഫൻഡറായ ആഷികും ഇപ്പോൾ ബെംഗളൂരു യുണൈറ്റഡിനായി കളിക്കുകയാണ്. മുമ്പ് എഫ് സി കേരളയ്ക്കായും എഫ് സി തൃശ്ശൂരിനായും കളിച്ചിട്ടുണ്ട് തൃശ്ശൂർ സ്വദേശിയാണ്.

കഴിഞ്ഞ സീസണിൽ നാലു മലയാളികളുടെ മികവിലാണ് കർണാടക സെമിവരെ എത്തിയത് .ഗോൾകീപ്പർ ഷൈൻ ഖാൻ, ലിയോൺ അഗസ്റ്റിൻ, രാജേഷ്, ഷഫീൽ എന്നിവരായിരുന്നു അന്നത്തെ കർണാടക സ്ക്വാഡിലെ മലയാളികൾ. ഇപ്പോഴത്തെ ഗോകുലം കേരള എഫ് സി താരം രാജേഷ് കഴിഞ്ഞ തവണ കർണാടകയുടെ ടോപ്പ് സ്കോറർ ആയിരുന്നു.

സന്തോഷ് ട്രോഫി ടീമിൽ നാല് താരങ്ങളുമായി തിളങ്ങി ഗോകുലം കേരള എഫ്സി

സന്തോഷ് ട്രോഫി പ്രതീക്ഷകളുമായി കേരളത്തിന്റെ ടീം പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയത് കേരളത്തിന്റെ സ്വന്തം ക്ലബ് ഗോകുലം കേരള എഫ്‌സിയാണ്. ഫെബ്രുവരിയില്‍ തമിഴ്നാട്ടില്‍ നടക്കുന്ന സൌത്ത് സോണ്‍ ക്വളിഫയെഴ്സിലേക്ക് ഗോകുലം കേരളയില്‍ നിന്നും നാല് താരങ്ങള്‍ ആണ് കേരള ടീമില്‍ ഇടം നേടിയത്. ഗോള്‍ കീപ്പറായ മുഹമ്മദ്‌ അസ്ഹര്‍, ഡിഫന്‍ഡര്‍ ആയ സഫ്വാന്‍ എം, മിഡ്ഫീല്‍ഡര്‍ ഗിഫ്റ്റി സി ഗ്രേസ്യസ്, സ്ട്രൈക്കര്‍ അനുരാഗ് പിസി എന്നിവരാണ് ഗോകുലം കേരള എഫ്സിയില്‍ നിന്നും ടീമില്‍ എത്തിയത്.

മഞ്ചേരിയിലെ എൻഎസ്എസ് കോളേജിലെ വിദ്യാർത്ഥിയായ സഫ്വാൻ ജി.ഗോകുലം കേരള എഫ്‌സിയിലെ റിസർവ് ടീമിന്റെ ഒരു ഉറച്ച പ്രതിനിധിയാണ്. തൃശൂരിൽ നിന്നുമുള്ള അനുരാഗ് സ്‌ട്രൈക്കർ റോളിന് പുറമെ ഇരു വിങ്ങുകളിലും കളിയ്ക്കാൻ കഴിവുള്ള താരമാണ്.

ഗോകുലം കേരള എഫ്.സി. താരങ്ങളായ എൻ സോളമലൈ, ഗണേശൻ എന്നിവരും തമിഴ്നാട് സന്തോഷ് ട്രോഫി ക്യാമ്പിലുണ്ട്. തമിഴ്നാട് ടീം ബുധനാഴ്ച പ്രഖ്യാപിക്കും.

“ക്ലബിന്റെ ലക്‌ഷ്യം തന്നെ യുവതാരങ്ങളെ വളർത്തി കൊണ്ടുവരുക എന്നതാണ്, വര്ഷങ്ങളായി അത് ഇവിടെ നടക്കുന്നുണ്ടായിരുന്നില്ല. ഈ യുവതാരങ്ങൾക്ക് ഇന്ത്യയിലെ തന്നെ മികച്ച താരങ്ങളാവാനുള്ള കഴിവുണ്ട്, ഗോകുലം അതിനുള്ള അവസരം ഉണ്ടാക്കി നൽകും” – ഹെഡ് കോച്ച് ബിനോ ജോർജ് പ്രതികരിച്ചു.

സന്തോഷ് ട്രോഫി കിരീടം നിലനിർത്താൻ ഇറങ്ങുന്ന കേരളത്തെ സീസൻ നയിക്കും, ടീം പ്രഖ്യാപിച്ചു

കിരീടം നിലനിർത്താൻ വേണ്ടി ഒരുങ്ങുന്ന കേരള സന്തോഷ് ട്രോഫി ടീമിനെ എസ് ബി ഐ താരം സീസൺ നയിക്കും. സീസൺ നായകനായുള്ള യോഗ്യതാ റൗണ്ട് മത്സരങ്ങൾക്കായുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ സന്തോഷ് ട്രോഫിയിലെ ഹീറോ ഗോൾകീപ്പർ മിഥുൻ കേരളത്തിന്റെ വൈസ് ക്യാപ്റ്റനാകും.

യുവ പ്രതീക്ഷകളായ അലക്സ് സജി, ഇനായത്, ഗിഫ്റ്റി, അസർ, സലാ തുടങ്ങിയവർ 20 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കിരീടത്തിൽ നിർണായ പങ്കു വഹിച്ച മുഹമ്മദ് പറക്കോട്ടിൽ, സീസൺ, മിഥുൻ, രാഹുൽ വി രാജ്, സജിത് പൗലോസ് എന്നിവരുടെ സാന്നിദ്ധ്യം ടീമിനെ സഹായിക്കും എന്നാണ് കരുതുന്നത്.വി പി ഷാജിയാണ് ടീമിന്റെ പരിശീലകൻ

ഫെബ്രുവരി നാലു മുതൽ ആകും കേരളത്തിന്റെ മത്സരങ്ങൾ നടക്കുന്നത്. സൗത് സോൺ ഗ്രൂപ്പ് ബിയിലാണ് കേരളം കളിക്കുന്നത്. കേരളം ഉൾപ്പെടെ നാലു ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. സർവീസസ്, തെലുംഗാന, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

ഫെബ്രുവരി 4ന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം തെലുംഗാനയെ നേരിടും. ഫെബ്രുവരി 6ന് പോണ്ടിച്ചേരിയേയും ഫെബ്രുവരി 8ന് സർവീസസിനെയും കേരളം നേരിടും. ഇപ്പോൾ തിരുവനന്തപുരത്ത് കാര്യവട്ടത്ത് ക്യാമ്പ് ചെയ്യുകയാണ് കേരള ടീം.

ടീം;
ഗോൾകീപ്പർ; മിഥുൻ, ഹജ്മൽ, മൊഹമ്മദ് അസർ

ഡിഫൻസ്; ഷരീഫ്, അലക്സ് സജി, രാഹുൽ വി രാജ്, ലിജോ എസ്, സലാ, ഫ്രാൻസിസ്, സഫുവാൻ

മിഡ്ഫീൽഡ്: സീസൻ, ഗിഫ്റ്റി, ഇനായത്, മുഹമ്മദ് പറക്കോട്ടിൽ, ജിപ്സൺ, ജിതിൻ

ഫോർവേഡ്: അനുരാഗ്, ക്രിസ്റ്റി, സജിത് പൗലോസ്, സ്റ്റെഫിൻ ദാസ്

Santosh Trophy 2019: South Zone Qualifiers

Group B
Kerala, Services, Telangana, Pondicherry

Fixtures
Feb 4: Kerala vs Telangana
Feb 6: Kerala vs Pondicherry
Feb 8: Kerala vs Services

സന്തോഷ് ട്രോഫി കിരീടം നിലനിർത്തണം, കേരളത്തിന്റെ മത്സരങ്ങൾ ഫെബ്രുവരി 4 മുതൽ

കിരീടം നിലനിർത്താൻ വേണ്ടി ഒരുങ്ങുന്ന കേരള സന്തോഷ് ട്രോഫി ടീമിന്റെ യോഗ്യതാ റൗണ്ട് ഫിക്സ്ചറുകൾ തീരുമാനം ആയി. ഫെബ്രുവരി നാലു മുതൽ ആകും കേരളത്തിന്റെ മത്സരങ്ങൾ നടക്കുന്നത്. സൗത് സോൺ ഗ്രൂപ്പ് ബിയിലാണ് കേരളം കളിക്കുന്നത്. കേരളം ഉൾപ്പെടെ നാലു ടീമുകളാണ് ഗ്രൂപ്പ് ബിയിൽ ഉള്ളത്. സർവീസസ്, തെലുംഗാന, പോണ്ടിച്ചേരി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

ഫെബ്രുവരി 4ന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരളം തെലുംഗാനയെ നേരിടും. ഫെബ്രുവരി 6ന് പോണ്ടിച്ചേരിയേയും ഫെബ്രുവരി 8ന് സർവീസസിനെയും കേരളം നേരിടും. ഇപ്പോൾ തിരുവനന്തപുരത്ത് കാര്യവട്ടത്ത് ക്യാമ്പ് ചെയ്യുകയാണ് കേരള ടീം.

വി പി ഷാജിയാണ് ഇത്തവണ കേരള ടീമിനെ പരിശീലിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ആകും കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖലാ ടീമുകളുടെ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. സന്തോഷ് ട്രോഫി ക്യാമ്പിനെ സഹായിക്കാൻ വേണ്ടി കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ വരെ മാറ്റുവെച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ബംഗാളിൽ നടന്ന സന്തോസ് ട്രോഫിയിൽ കിരീടം ഉയർത്തി കേരളം ഒരുപാട് കാലത്തെ കിരീടത്തിനായുള്ള കാത്തിരിപ്പിന് അവസാനം കുറിച്ചിരുന്നു. ആ കിരീടം നിലനിർത്താൻ ആകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം ഇപ്പോൾ‌.

Santosh Trophy 2019: South Zone Qualifiers

Group B
Kerala, Services, Telangana, Pondicherry

Fixtures
Feb 4: Kerala vs Telangana
Feb 6: Kerala vs Pondicherry
Feb 8: Kerala vs Services

സന്തോഷ് ട്രോഫി, കേരള ടീം ക്യാമ്പിന് കിക്കോഫ്

കിരീടം നിലനിർത്താൻ വേണ്ടി ഒരുങ്ങുന്ന കേരള സന്തോഷ് ട്രോഫി ടീമിന്റെ ക്യാമ്പിന് തിരുവനന്തപുരത്ത് തുടക്കമായി. കാര്യവട്ടത്താണ് ക്യാമ്പ് നടക്കുന്നത്. ഇന്ന് നടന്ന ചടങ്ങിൽ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുൻ ഇന്ത്യൻ താരം ജോ പോൾ അഞ്ചേരി, കെ എഫ് എയുടെ വൈസ് പ്രസിഡന്റ്സ് രഞ്ജി കെ ജേക്കബ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.

വി പി ഷാജിയാണ് ഇത്തവണ കേരള ടീമിനെ പരിശീലിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ആകും കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖലാ ടീമുകളുടെ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. യൂണിവേഴ്സി മത്സരങ്ങൾ കഴിഞ്ഞതിനാൽ ക്യാമ്പിൽ എല്ലാ താരങ്ങളും എത്തിയിട്ടുണ്ട്. ഇന്ന് മുതൽ സന്തോഷ് ട്രോഫി ക്യാമ്പിനെ സഹായിക്കാൻ വേണ്ടി കേരള പ്രീമിയർ ലീഗ് മത്സരങ്ങളും മാറ്റുവെച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം ബംഗാളിൽ നടന്ന സന്തോസ് ട്രോഫിയിൽ കിരീടം ഉയർത്തി കേരളം ഒരുപാട് കാലത്തെ കിരീടത്തിനായുള്ള കാത്തിരിപ്പിന് അവസാനം കുറിച്ചിരുന്നു.

സന്തോഷ് ട്രോഫിയിൽ കേരളത്തെ പരിശീലിപ്പിക്കാൻ വി.പി ഷാജി

സന്തോഷ് ട്രോഫി കിരീടം നിലനിർത്താൻ ഇറങ്ങുന്ന കേരളത്തിന്റെ പരിശീലകനായി വി.പി ഷാജിയെ നിയമിച്ചു. നേരത്തെ 2017ൽ സന്തോഷ് ട്രോഫിയിൽ വി.പി ഷാജി കേരളത്തെ പരിശീലിപ്പിച്ചിരുന്നു. അന്ന് സെമി ഫൈനലിൽ ഗോവയോട് തോറ്റ് കേരളം പുറത്തായിരുന്നു.

കഴിഞ്ഞ തവണ കേരളം കിരീടം നേടിയത് സതീവൻ ബാലന്റെ കീഴിലായിരുന്നു. സതീവൻ ബാലൻ ഇപ്പോൾ ഗോകുലം കേരളയിൽ സഹ പരിശീലകനാണ്. സന്തോഷ് ട്രോഫിക്കുള്ള 35 അംഗ സാധ്യത ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സന്തോഷ് ട്രോഫി ടീമിനായി ലക്ഷദ്വീപിൽ ട്രയൽസ്

സന്തോഷ് ട്രോഫിക്കായി ഒരുങ്ങുന്ന ലക്ഷദ്വീപ് പുതിയ താരങ്ങൾക്ക് അവസരം നൽകാനായി ഒരു ഓപൺ ട്രയൽസ് നടത്തുന്നു. ഡിസംബർ 15ന് കവരത്തിയിൽ വെച്ചാകും ട്രയൽസ് നടക്കുക. ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യമുള്ള താരങ്ങൾ മേൽവിലാസവും വയസ്സും തെളിയിക്കുന്ന തിരിച്ചറിയൽ കാർഡുമായി എത്തേണ്ടതാണ്. ട്രയൽസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇന്ന് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. കവരത്തി റീജിയണൽ സ്പോർട്സ് കൗൺസിൽ നേരിട്ട് എത്തിയോ അതോ ഫോൺ മാർഗമോ രജിസ്ട്രേഷൻ പൂർത്തിയാക്കാം.

ട്രയൽസിൽ പങ്കെടുക്കുന്ന താരങ്ങൾക്കായി ഇന്ന് വൈകിട്ട് 7 മണിക്ക് ഒരു ക്ലാസും ലക്ഷദീപ് ടീമിന്റെ പരിശീലകരുടെ സംഘം എടുക്കും. കവരത്തി കോൺഫറൻസ് ഹാളിൽ വെച്ച് ആയിരിക്കും ക്ലാസ് നടക്കുക.

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്;

നൗഫർ : 9447900454
നാസറുദ്ദീൻ : 9446933227
നിസാമുദ്ദീൻ: 9895281134

പരിക്കിനോട് പൊരുതി കബീർ സന്തോഷ് ട്രോഫി ക്യാമ്പിൽ

സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾക്കായുള്ള കേരള ക്യാമ്പിലേക്ക് ക്ഷണം കിട്ടിയവരിൽ ഫുട്ബോൾ നിരീക്ഷകർ വളരെ പ്രതീക്ഷയർപ്പിക്കുന്ന താരമാണ് റൈറ്റ് വിങ് ബാക്കായ കബീർ ടി എസ് എന്ന കുകു. കഴിഞ്ഞ ഒരു സീസൺ മുഴുവൻ പരിക്കേറ്റ് ബൂട്ട് കെട്ടാൻ കഴിയാതെ വിശ്രമത്തിൽ ആയിരുന്ന കബീറിന് കേരള ക്യാമ്പിലേക്ക് ഇടം കിട്ടിയിട്ടുണ്ടെങ്കിൽ അത് കബീറിന്റെ തളരാത്ത മനസ്സു കൊണ്ട് മാത്രമാണ്.

ലിഗമെന്റിനേറ്റ പരിക്ക് കാരണമാണ് കഴിഞ്ഞ സീസൺ മുഴുവനായും ഈ താരത്തിന് നഷ്ടമായത്. പരിക്ക് മാറിയ ഉടനെ തന്റെ കോളേജായ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിനായി ഡി സോൺ മത്സരങ്ങൾക്ക് ബൂട്ടു കെട്ടിയ കബീർ തന്റെ മികവിലേക്കും പെട്ടെന്ന് തന്നെ തിരിച്ചു വന്നു. ഡി സോണിലെ മികവ് തൃശ്ശൂർ ജില്ലാ ടീമിലേക്ക് താരത്തെ എത്തിച്ചു. സംസ്ഥാന സീനിയർ ഫുട്ബോളിൽ കബീർ തൃശ്ശൂർ ജേഴ്സിയിൽ റൈറ്റ് വിങ് ബാക്കായി ഇറങ്ങി.

പ്ലസ് വണ്ണിൽ കടപ്പുറം അഞ്ചങ്ങാടി ഗവൺമെന്റ് സ്കൂളിൽ എത്തിയതോടെയാണ് കബീറിന്റെ ഫുട്ബോൾ കരിയർ ശരിയായ പാതയിൽ ആകുന്നത്. അഞ്ചങ്ങാടിയിൽ എത്തിയ കബീർ ഗ്രാമവേദി അഞ്ചങ്ങാടി ക്ലബിനൊപ്പം ചേർന്നു. ഗ്രാമവേദി ക്ലബിനൊപ്പം ഒരു പ്രൊഫഷണൽ താരമായി കബീർ വളർന്നു. അഞ്ചങ്ങാടി ഗവൺമെന്റ് സ്കൂളും ഗ്രാമവേദി അഞ്ചങ്ങാടിയും തന്നെയാണ് കബീറിന്റെ ഫുട്ബോൾ കരിയറിന് ശരിക്കുമുള്ള തുടക്കമിടുന്നത് എന്ന് പറയാം.

ലിയോൺ തിരുവത്തര ക്ലബിനൊപ്പം ചേർന്നും നിരവധി നേട്ടങ്ങൾ കബീർ കൊയ്തിട്ടുണ്ട്. സന്തോഷ് ട്രോഫി ക്യാമ്പും കഴിഞ്ഞ കേരള ജേഴ്സിയിൽ സന്തോഷ് ട്രോഫി കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ കബീറും ഉണ്ടാകും എന്ന് തന്നെ ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നു.

Exit mobile version