Picsart 23 11 09 21 30 04 632

റിഷഭ് പന്തിന്റെ കാര്യത്തിൽ ആരും തിരക്ക് കാണിക്കരുത് എന്ന് ഗവാസ്കർ

റിഷഭ് പന്ത് ഈ ഐ പി എല്ലിൽ തിരികെവരും എങ്കിലും അദ്ദേഹത്തിന്റെ കാര്യത്തിൽ വലിയ കരുതൽ വേണം എന്ന് സുനിൽ ഗവാസ്കർ. തിരിക്കു കൂട്ടി അദ്ദേഹത്തിന് തിരിച്ചടികൾ ഉണ്ടാകാതെ നോക്കാൻ ശ്രദ്ധിക്കണം എന്നും ഗവാസ്കർ പറഞ്ഞു. ഒന്നര വർഷത്തോളമായി ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുകയാണ് പന്ത്.

“പന്ത് പൂർണ്ണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തിയാൽ, ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻസി അദ്ദേഹത്തിന് കൈമാറണം. നമുക്ക് പ്രതീക്ഷയോടെ നിൽക്കാം. അദ്ദേഹം പൂർണ്ണമായി തിരിച്ചെത്തുന്ന ആദ്യ സീസണാണിത്. ഫിറ്റ്‌നസ്, തിരിച്ചടിയുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യാതെ നോക്കണം. അവന്റെ കാര്യത്തിൽ തിരക്കുകൂട്ടരുത്. ബാറ്റിങ്ങിലും കീപ്പിങ്ങിലും കാൽമുട്ട് പ്രധാനമാണ്‌‌. ഇപ്പോൾ അദ്ദേഹം കീപ്പിംഗ് ചെയ്തേക്കില്ല.” ഗവാസ്കർ പറഞ്ഞു.

“ഒരുപക്ഷേ അദ്ദേഹം നമ്മൾ സാധാരണ കണ്ടു ശീലിച്ച ഋഷഭ് പന്ത് ആയിരിക്കില്ല.” ഗാവസ്‌കർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

“ഞാനും അവൻ്റെ ഒരു വലിയ ആരാധകനാണ്, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം, അവൻ പഴയതുപോലെ ആരോഗ്യവാനായിരിക്കണം എന്നതാണ്, അതിന് കുറച്ച് സമയമെടുക്കും. ”ഗവാസ്‌കർ കൂട്ടിച്ചേർത്തു.

2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റ് മത്സരത്തിലാണ് പന്ത് അവസാനമായി ഇന്ത്യക്കായി കളിച്ചത്,

Exit mobile version