Picsart 24 03 05 20 50 09 877

മുൻ ഇന്ത്യൻ താരം ഷഹബാസ് നദീം ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഷഹബാസ് നദീം ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ജാർഖണ്ഡിൻ്റെ രഞ്ജി ട്രോഫിയിലെ രാജസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് സ്പിന്നർ നദീം അവസാനമായി കളിച്ചത്, ആ മത്സരത്തിൽ അദ്ദേഹം 3 വിക്കറ്റും 46 റൺസും നേടിയിരുന്നു.

ഫസ്റ്റ് ക്ലാസിൽ 542 വിക്കറ്റും, ലിസ്റ്റ് എ ക്രിക്കറ്റിൽ 175 വിക്കറ്റും, ടി20 ക്രിക്കറ്റിൽ 125 വിക്കറ്റുകളും നദീം വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യക്കായി 2 ടെസ്റ്റുകൾ മാത്രമാണ് നദീം കളിച്ചത്, അതിൽ 8 വിക്കറ്റ് വീഴ്ത്തി. 34-കാരനായ അദ്ദേഹം ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) 72 മത്സരങ്ങൾ കളിച്ചു, 7.56 എന്ന ഇക്കോണമി നിരക്കിൽ 48 വിക്കറ്റുകൾ ഐ പി എല്ലിൽ നേടി.

ഡൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്സ് ഹൈദരാബാദ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ് എന്നിവരെ ഐ പി എല്ലിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.

Exit mobile version