Picsart 23 06 18 23 59 39 771

ബ്രണ്ടൻ റോഡ്ജസ് സെൽറ്റികിലേക്ക് തിരികെയെത്തുന്നു

നീണ്ട ഇടവേളക്ക് ശേഷം ബ്രണ്ടൻ റോഡ്ജസ് സെൽറ്റിക്കിലേക്ക് തിരികെയെത്തുന്നു. ലെസ്റ്റർ സിറ്റി പരിശീലകനായിരുന്ന റോഡ്ജസ് ഇപ്പോൾ അഞ്ചു വർഷത്തെ കരാറിലാകും സെൽറ്റികിൽ എത്തുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. ക്ലബ്ബിലെ തന്റെ ആദ്യ ഘട്ടത്തിൽ ഏഴ് ട്രോഫികൾ റോഡ്ജസ നേടിയിട്ടുണ്ട്.

ടോട്ടൻഹാം ഹോട്‌സ്‌പറിലേക്ക് പോയ ആംഗെ പോസ്റ്റെകോഗ്ലോക്ക് പകരക്കാരനായാണ് റോജേഴ്സ് എത്തുന്നത്. പ്രതിവർഷം £2.2 മില്യണിലധികം വേതനം അദ്ദേഹത്തിന് ലഭിക്കും. പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിക്ക് ഒപ്പം ഒരു എഫ്എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും അദ്ദേഹം നേടിയിരുന്നു. ലെസ്റ്റർ സിറ്റി അവസാനം റിലഗേറ്റ് ആയെങ്കിലും റോഡ്ജസിനെ വിശ്വസിക്കാൻ തന്നെയാണ് സെൽറ്റിക് തീരുമാനിക്കുന്നത്. മുമ്പ് ലിവർപൂൾ, സ്വാൻസി സിറ്റി എന്നീ ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്.

Exit mobile version