Picsart 23 10 03 01 31 20 095

റൊണാൾഡോക്ക് വീണ്ടും ഗോൾ, അൽ നസറിന് ചാമ്പ്യൻസ് ലീഗിൽ രണ്ടാം വിജയം

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും അൽ നസറിനും എ എഫ് സി ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം വിജയം. ഇന്ന് താജികിസ്താൻ ക്ലബായ ഇസ്റ്റിക്ലോലിനെ നേരിട്ട അൽ നസർ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകോട്ട് പോയ ശേഷം തിരിച്ചടിച്ചാണ് അൽ നസർ വിജയിച്ചത്.

44ആം മിനുട്ടിൽ സെബയി ആണ് ഇസ്റ്റിക്ലോലിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ശക്തമായി ആക്രമിച്ച അൽ നസർ 66ആം മിനുട്ടിൽ റൊണാൾഡോയിലൂടെ സമനില നേടി. പിന്നീട് ടലിസ്ക ഇരട്ട ഗോളുകൾ കൂടെ നേടി അൽ നസറിന്റെ വിജയം ഉറപ്പിച്ചു. 72ആം മിനുട്ടിലും 77ആം മിനുട്ടിലും ആയിരുന്നു ടലിസ്കയുടെ ഗോളുകൾ. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പിൽ അൽ നസർ ഒന്നാമത് നിൽക്കുകയാണ്.

Exit mobile version