തൽക്കാലം ജയിലിലേക്കില്ല, റൊബീഞ്ഞോ ഇനി തുർക്കിയിൽ പന്ത് തട്ടും

noufal

മുൻ റയൽ മാഡ്രിഡ് താരം റോബീഞ്ഞോ ഇനി ടർക്കിഷ് ക്ലബ്ബ് സിവാസ്‌പോറുമായി കരാറിലെത്തി. നവംബറിൽ ഇറ്റലിയിൽ ലൈംഗികാരോപണ കേസിൽ 9 വർഷത്തെ ശിക്ഷ ഏറ്റു വാങ്ങിയ താരം അപ്പീൽ നൽകിയിരുന്നു. അപ്പീലിൽ നടപടികൾ പൂർത്തിയാവാൻ വർഷങ്ങൾ എടുക്കുമെന്ന് ഉറപ്പായതോടെയാണ് താരം പുതിയ ക്ലബ്ബിൽ ചേർന്നത്. നേരത്തെ മാഞ്ചസ്റ്റർ സിറ്റി, മിലാൻ ക്ലബുകൾക്ക് വേണ്ടിയും റൊബീഞ്ഞോ കളിച്ചിട്ടുണ്ട്.

33 വയസുകാരനായ റൊബീഞ്ഞോ ഒരു കാലത്ത് ബ്രസീൽ ഫുട്‌ബോളിലെ ഏറ്റവും പ്രതിഭയുള്ള താരമായാണ് കണകാക്കപ്പെട്ടിരുന്നത്. പക്ഷെ കുത്തഴിഞ്ഞ ജീവിത ശൈലി കാരണം മങ്ങിയ കരിയറിൽ താരത്തിന് ഒരിക്കൽ പോലും തന്റെ പ്രതിഭയ്ക്ക് ഒത്ത പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് താരം സിവാസ്‌പോറുമായി കരാറിൽ എത്തിയത്. 5 വ്യത്യസ്ത ലീഗുകളിലായി 434 കളികൾ കളിച്ച താരം അവസാനം ബ്രസീലിയൻ ക്ലബ്ബ് അത്ലറ്റികോ മിനേറോക്ക് വേണ്ടിയാണ് ബൂട്ടുകെട്ടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial