വില്ലിയന് മൂന്ന് വർഷത്തേക്ക് പുത്തൻ കരാർ വേണം, നൽകിയില്ലെങ്കിൽ താരം ചെൽസി വിടും

ഈ സീസണിന്റെ അവസാനത്തിൽ ചെൽസിയിൽ നിന്ന് മാറിയേക്കും എന്ന് സൂചന നൽകി ചെൽസി താരം വില്ലിയൻ. ഈ സീസൺ അവസാനത്തോടെ നിലവിലെ കരാർ തീരുന്ന താരത്തിന് ഫ്രീ ട്രാൻസ്ഫറിൽ മറ്റൊരു ക്ലബ്ബിലേക്ക് മാറാൻ സാധിക്കും. ബാഴ്സലോണ, യുവന്റസ് ടീമുകൾ തരത്തിനായി രംഗത്തുണ്ട്.

താരത്തിനെ നിലനിർത്താൻ ചെൽസിക്ക് ആഗ്രഹം ഉണ്ടെങ്കിലും താരത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ ചെൽസി തയ്യാറായിട്ടില്ല. ഇക്കാര്യം വില്ലിയൻ തന്നെ സ്ഥിതീകരിച്ചത്. താൻ 3 വർഷം കരാർ ആവശ്യപ്പെട്ടെങ്കിലും ചെൽസി 2 വർഷം മാത്രമാണ് നൽകാൻ തയ്യാർ എന്നും വില്ലിയൻ വ്യക്തമാക്കി. നിലവിൽ 30 വയസ്സ് പിന്നിട്ട കളിക്കാർ 2 വർഷം മാത്രമാണ് ചെൽസി നൽകുന്നത്. മുൻപ് ജോണ് ടെറി അടക്കമുള്ള ഇതിഹാസങ്ങൾക്ക് പോലും ചെൽസി ഒരു വർഷത്തെ കരാർ മാത്രമാണ് നൽകിയത്.

Exit mobile version