Picsart 25 08 21 21 29 57 170

ആഴ്‌സണൽ താരം ലിയ വില്യംസണിനു സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും

ആഴ്‌സണൽ പ്രതിരോധ താരം ലിയ വില്യംസണിനു സീസണിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും. ഇതോടെ താരത്തിന് വനിത സൂപ്പർ ലീഗിലെ തുടക്കത്തിലെ മത്സരങ്ങളിൽ കളിക്കാൻ ആവില്ല. ഇംഗ്ലണ്ട് ക്യാപ്റ്റൻ ആയ വില്യംസൺ സ്പെയിനിന് എതിരായ യൂറോ കപ്പ് ഫൈനൽ പരിക്ക് കൊണ്ടാണ് കളിച്ചത്.

കാൽ മുട്ടിനു ഉണ്ടായ വീക്കം നീക്കാൻ താരം ഇതോടെ ചെറിയ ശസ്ത്രക്രിയക്ക് വിധേയമാക്കും എന്നാണ് റിപ്പോർട്ട്. നേരത്തെ എ.സി.എൽ ഇഞ്ച്വറി ഉണ്ടായ മുട്ടാണ് ഇതെങ്കിലും ഈ പരിക്കിന്‌ എ.സി.എലും ആയി ബന്ധമില്ല. നേരത്തെ താരം മാസങ്ങളോളം പുറത്തായേക്കും എന്ന പേടി ആഴ്‌സണലിന് ഉണ്ടായിരുന്നു. എന്നാൽ താരം രണ്ടോ മൂന്നോ ആഴ്ച്ച ആവും പുറത്തിരിക്കുക എന്നാണ് നിലവിലെ സൂചന. വനിത സൂപ്പർ ലീഗ് കിരീടം തിരിച്ചു പിടിക്കാൻ ഇറങ്ങുന്ന യൂറോപ്യൻ ചാമ്പ്യൻമാർ ആയ ആഴ്‌സണലിന് ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് വില്യംസൺ.

Exit mobile version