Picsart 24 06 06 21 34 50 662

‘VAR’ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടരും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീഡിയോ അസിസ്റ്റന്റ് റഫറി/ ‘VAR’ തുടരും. നേരത്തെ ‘VAR’ നു എതിരെ വോൾവ്സ് പ്രീമിയർ ലീഗിനെ സമീപിച്ചിരുന്നു. തുടർന്ന് പ്രീമിയർ ലീഗ് നടത്തിയ ചർച്ചകൾക്ക് ഒടുവിൽ ഇന്ന് നടത്തിയ വോട്ടെടുപ്പ് ‘VAR’ നു അനുകൂലമാവുക ആയിരുന്നു.

വോട്ടെടുപ്പിൽ ‘VAR’ നു അനുകൂലമായി 19 ക്ലബുകളും വോട്ട് ചെയ്‍തപ്പോൾ വോൾവ്സ് മാത്രമാണ് പ്രതികൂലമായി വോട്ട് ചെയ്തത്. തങ്ങൾക്ക് എതിരെ നടന്ന നിരവധി മോശം തീരുമാനങ്ങൾക്ക് മറുപടി ആയാണ് വോൾവ്സ് ‘VAR’ നു എതിരെ തിരിഞ്ഞത്. ‘VAR’ അടുത്ത സീസൺ മുതൽ കൂടുതൽ മികച്ചത് ആക്കാനുള്ള എല്ലാ ശ്രമങ്ങൾ നടത്തും എന്നും ഇന്നത്തെ പ്രീമിയർ ലീഗ് യോഗം തീരുമാനം എടുത്തു.

Exit mobile version