അലി മാജിക് വീണ്ടും, സ്പർസിന് ജയം

ചെൽസിയോട് ഏറ്റ തോൽവിയിൽ നിന്ന് ജയത്തോടെ തന്നെ സ്പർസ് കര കയറി. ഇത്തവണ ബ്രൈറ്റണെ 2-1 നാണ് സ്പർസ് മറികടന്നത്. സ്വന്തം മൈതാനത്ത് ഒരു ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് മൗറീഞ്ഞോയുടെ സംഘം വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്. ഇതോടെ 25 പോയിന്റുള്ള അവർ അഞ്ചാം സ്ഥാനത്ത് തുടരും.

ആദ്യ പകുതിയിൽ ഹാരി കെയ്‌നിലൂടെ സ്പർസ് ലീഡ് എടുത്തു എന്ന് തോന്നിച്ചെങ്കിലും VAR ഓഫ് സൈഡ് വിധിച്ചു. ഏറെ വൈകാതെ 37 ആം മിനുട്ടിൽ മികച്ച ഹെഡറിലൂടെ വെബ്സ്റ്റർ ബ്രൈറ്റണെ മുന്നിൽ എത്തിച്ചു. പക്ഷെ രണ്ടാം പകുതിയിൽ സ്പർസ് ആക്രമണ നിര ഉണർന്നതോടെ അവർക്ക് കളിയിൽ കാര്യമായ നിയന്ത്രണം ലഭിച്ചു. 53 ആം മിനുട്ടിൽ കെയ്ൻ തന്നെ സ്പർസിന്റെ സമനില ഗോൾ നേടി. 72 ആം മിനുട്ടിൽ ഒരിയേയുടെ പാസിൽ നിന്ന് ഡെലെ അലിയാണ് സ്പർസിന്റെ ജയം ഉറപ്പിച്ച ഗോൾ നേടിയത്.

Exit mobile version