വംശീയാധിക്ഷേപം പ്രീമിയർ ലീഗിലും, റൂഡിഗറെ അധിക്ഷേപിച്ച് സ്പർസ് ആരാധകർ

ചെൽസി താരം അന്റോണിയോ റൂഡിഗറിനെ വംശീയമായി അധിക്ഷേപിച്ച് ടോട്ടെൻഹാം ഹോട്ട്സ്പർസ് ആരാധകർ. പ്രീമിയർ ലീഗിൽ വംശീയാധിക്ഷേപം തുടർക്കഥയാവുകയാണ്. ഇതാദ്യമായല്ല താരങ്ങൾക്ക് നേരെ ഇത്തരമൊരു അധിക്ഷേപം ഉണ്ടാവുന്നത്. ആരാധകരെ നിലയ്ക്ക് നിർത്താൻ ഒന്നിലധികം തവണ സ്റ്റേഡിയത്തിൽ അനൗൺസ്മെന്റ് നടത്തേണ്ടി വന്നു സ്പർസ് അധികൃതർക്ക്.

യുവേഫ വംശീയാധിക്ഷേപത്തിനെതിരെ ശക്തമായ ശിക്ഷാ നടപടികൾ കൊണ്ടുവരുന്നില്ല എന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് പ്രീമിയർ ലീഗിൽ ഇത് ആവർത്തിക്കുന്നത്. കളിയിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ് ചെൽസി സ്പർസിനെ അവരുടെ മൈതാനത്ത് ചെന്ന് തോൽപ്പിച്ചത്. അതേ‌സമയം സ്പർസ് ആരാധകർ അടക്കമുള്ള ഫുട്ബോൾ ലോകം റൂഡിഗറിന് പിന്തുണമായി രംഗത്ത് വന്നിട്ടുണ്ട്.

Exit mobile version