Picsart 23 08 13 20 29 38 045

സ്പർസിന് ആദ്യ മത്സരത്തിൽ സമനില!!

ഹാരി കെയ്ൻ ഇല്ലാത്ത സ്പർസിന് ആദ്യ മത്സരത്തിൽ സ്പർസിന് സമനില. ഇന്ന് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ നേരിട്ട സ്പർസ് 2-2 എന്ന സമനില ആണ് വഴങ്ങിയത്‌. ബ്രെന്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ സ്പർസിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. തുടക്കത്തിൽ തന്നെ സ്പർസിന് ഇന്ന് ലീഡ് എടുക്കാൻ ആയി. അവർ 11ആം മിനുട്ടിൽ ക്രിസ്റ്റ്യൻ റൊമേരോയിലൂടെ ലീഡ് എടുത്തു.

26ആം മിനുട്ടിൽ സോൺ ചെയ്ത ഫൗളിന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് എംബുവോമോ ബ്രെന്റ്ഫോർഡിന് സമനില നൽകി. പിന്നാലെ യോനെ വിസ ബ്രെന്റ്ഫോർഡിന് ലീഡും നൽകി. സ്കോർ 2-1. ആദ്യ പകുതി അവസാനിക്കും മുമ്പ് സമനില തിരിച്ചു പിടിക്കാൻ സ്പർസിനായി. എമേഴ്സൺ റോയൽ ആണ് സമനില നൽകിയത്.

രണ്ടാം പകുതിയിൽ സ്പർസ് ആക്രമിച്ചു കളിച്ചു എങ്കിലും വിജയ ഗോൾ കണ്ടെത്താൻ സ്പർസിനായില്ല.

Exit mobile version