Picsart 23 09 13 10 57 05 595

സ്നാപ്ഡ്രാഗൺ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി സ്പോൺസർ

മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ ഫ്രണ്ട് ജേഴ്സി സ്പോൺസർ. ടെക്‌നോളജി സ്ഥാപനമായ ക്വാൽകോം സ്‌നാപ്ഡ്രാഗണുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ഒപ്പിവെച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഈവിനിങ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത സീസൺ മുതൽ സകും കമ്പനി ക്ലബ്ബിന്റെ പ്രധാന ഫ്രണ്ട്-ഓഫ്-ഷർട്ട് സ്പോൺസർമാരാകുക. ഇപ്പോൾ ടീം വ്യൂവർ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സി സ്പോൺസർ.

2024/2025 കാമ്പെയ്‌നിൽ സ്‌നാപ്ഡ്രാഗൺ ലോഗോ ആകും അവരുടെ പുരുഷ-വനിതാ ടീമുകളുടെ ജേഴ്സിയിൽ ഉണ്ടാവുക. ക്വാൽകോം ടെക്നോളജീസുമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോൾ തന്നെ ഒരു ഡീൽ ഉണ്ട്. സീസണിൽ 60 മില്യൺ പൗണ്ടോളം ആകും ഈ സ്പോൺസർഷിപ്പ് വഴി മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുക.

Exit mobile version