പ്രീമിയർ ലീഗിൽ ഓഗസ്റ്റിലെ മികച്ച ഗോൾ അവാർഡ് ഫുൾഹാം താരത്തിന്

അരങ്ങേറ്റ സീസണിലെ ആദ്യ മാസത്തിൽ തന്നെ മികച്ച ഗോളിനുള്ള അവാർഡ് നേടി ഫുൾഹാം താരം. ഫുൾഹാമിന്റെ മധ്യനിര താരം ജീൻ മൈക്കൽ സേരിയാണ് ലരീമിയർ ലീഗിൽ ഓഗസ്റ്റ് മാസത്തെ മികച്ച ഗോളിനുള്ള അവാർഡ് നേടിയത്.

ബേൺലിക്ക് എതിരെ നേടിയ ലോങ് റേഞ്ച് ഗോളാണ് അവാർഡിന് അർഹമായത്. മത്സരത്തിൽ ഫുൾഹാം 4-2 ന് ജയിച്ചിരുന്നു. ഫ്രഞ്ച് ക്ലബ്ബ് നീസിൽ നിന്ന് ജൂലൈയിലാണ് താരം ഫുൾഹാമിൽ എത്തിയത്.

ഡേവിഡ് സിൽവ, റോബർട്ടോ പെരേര, ലൂക്കാസ് മോറ എന്നുവരെ പിന്തള്ളിയാണ് താരം അവാർഡ് നേടിയത്.

Exit mobile version