Picsart 22 09 24 11 22 49 621

ആരാധകന്റെ ഫോൺ തകർത്ത ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ നടപടി

കഴിഞ്ഞ സീസൺ അവസാനം എവർട്ടണ് എതിരായ മത്സരത്തിനു ശേഷം ഒരു ആരാധകനോട് മോശമായി പെരുമാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എതിരെ ഇംഗ്ലീഷ് എഫ് എയുടെ നടപടി. റൊണാൾഡോ തെറ്റ് ചെയ്തതായി എഫ് എ അറിയിച്ചു. റൊണാൾഡോക്ക് ഉള്ള ശിക്ഷ താരത്തിന്റെ വാദം കേട്ട ശേഷം തീരുമാനിക്കും.

എവർട്ടണ് എതിരായ മത്സരത്തിനു ശേഷം ആരാധകന്റെ ഫോൺ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടിച്ച് താഴെ ഇടുന്ന വീഡിയോ അന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ക്രിസ്റ്റ്യാനോ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു. എവർട്ടണ് എതിരായ പരാജയത്തിന്റെ നിരാശയോടെ റൊണാൾഡോ ഡ്രസിങ് റൂമിലേക്ക് പോകവെ ആയിരുന്നു ഒരു പ്രകോപനവും ഇല്ലാതെ ഒരു യുവ ആരാധകന്റെ കയ്യിലെ ഫോൺ ക്രിസ്റ്റ്യാനോ ഇടിച്ചു താഴെ ഇട്ടത്‌.

https://twitter.com/mrfc100/status/1512892543196880897?t=Iu1qPXivdTK5VhzAhFynoA&s=19

Exit mobile version