Picsart 23 06 07 00 01 42 943

റെയ്സ് നെൽസൺ ആഴ്സണലിൽ 4 വർഷത്തെ കരാർ ഒപ്പുവെക്കും

റെയ്സ് നെൽസന്റെ കരാർ പുതുക്കാൻ ആഴ്സണൽ തീരുമാനിച്ചു. ഈ സമ്മറോടെ റെയ്‌സ് നെൽസന്റെ കരാർ അവസാനിക്കാൻ ഇരിക്കുകയാണ്. ആഴ്സണൽ ദീർഘകാലത്തേക്ക് താരത്തെ ടീമിൽ നിർത്താൻ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി 23 കാരനായ താരത്തിന് മുന്നിൽ നാല് വർഷത്തെ കരാർ ആഴ്സണൽ വെച്ചിരുന്നു. ഇപ്പോൾ താരം ആ കരാർ അംഗീകരിച്ചിരിക്കുകയാണ്. ഉടൻ തന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി 23-കാരൻ മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റുകളും സംഭാവന ചെയ്തു. യുവതാരത്തിന് രണ്ട് വിംഗിലും കളിക്കാൻ കഴിയും. പ്രീമിയർ ലീഗിൽ ആകെ 172 മിനിറ്റ് മാത്രമാണ് പക്ഷെ താരത്തിന് കളിക്കാനായത്. അടുത്ത സീസൺ മുതൽ ടീമിൽ സ്ഥിരാംഗം ആകാൻ കഴിയും എന്ന് താരം പ്രതീക്ഷിക്കുന്നു.

Exit mobile version