Picsart 23 12 11 11 36 55 436

റീസ് ജെയിംസിന് വീണ്ടും പരിക്ക്

ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസിന് വീണ്ടും പരിക്ക്. ഇന്നലെ എവർട്ടണെതിരായ മത്സരത്തിന് ഇടയിലാണ് റീസ് ജെയിംസിന് പരിക്കേറ്റത്‌‌ താരത്തിൻ. ഹാം സ്ട്രിംഗ് ഇഞ്ച്വറി ആണെന്നാണ് പരിശീലകൻ പോചറ്റിനോ പറയുന്നത്. ഇന്നലെ മത്സരത്തിൽ 2-0ന്റെ പരാജയവും ചെൽസി നേരിട്ടിരുന്നു.

അവസാന മൂന്ന് മത്സരങ്ങളിൽ ജെയിംസിന്റെ ആദ്യ സ്റ്റാർട്ട് ആയിരുന്നു ഇന്നലത്തേത്‌. ഈ സീസണിൽ ഇതിനകം പത്ത് മത്സരങ്ങൾ ജെയിംസിന് നഷ്‌ടമായിട്ടുണ്ട്. കഴിഞ്ഞ സീസണിലലും പരിക്ക് റീസ് ജെയിംസിന് പ്രശ്നമായിരുന്നു. കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ മാത്രമായിരുന്നു താരം കളിച്ചത്. 2021-22 സീസണിന്റെ തുടക്കം മുതൽ അവസാന 91 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 41 എണ്ണം മാത്രമാണ് താരം കളിച്ചത്.

Exit mobile version