Picsart 23 10 15 11 51 49 969

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 25% റാറ്റ്ക്ലിഫ് സ്വന്തമാക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള പോരിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ സർ ജിം റാറ്റ്ക്ലിഫ് വിജയിക്കുന്നു. ഖത്തർ ഗ്രൂപ്പ് ബിഡ് പിൻവലിച്ചതിനു പിന്നാൽസ് റാറ്റ്ക്ലിഫിന് ക്ലബിന്റെ 25% ഉടമസ്ഥാവകാശം നൽകാൻ ഗ്ലേസേഴ്സ് തീരുമാനിക്കുകയാണ്‌. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്ന കാര്യമല്ല. ഗ്ലേസേഴ്സ് തന്നെയാകും അപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ള ഉടമകൾ.

റാറ്റ്ക്ലിഫിന് 25% വിൽക്കാനുള്ള തീരുമാനം ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് മീറ്റിംഗിൽ ഔദ്യോഗികമായി ചർച്ചക്ക് ഇടും. വരും വർഷങ്ങളിൽ കൂടുതൽ ഓഹരികൾ റാറ്റ്ക്ലിഫിന് നൽകാൻ ഗ്ലേസേഴ്സ് പദ്ധതിയുണ്ട്. എങ്കിലും ഒരു ഗ്ലേസേഴ്സ് മുക്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഉണ്ടാകാൻ ഉള്ള സാധ്യത വിദൂരത്താണ്‌.

ഖത്തർ ഗ്രൂപ്പ് പൂർണ്ണമായും മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാൻ ആണ് ഉദ്ദേശിച്ചിരുന്നത്. റാറ്റ്ക്ലിഫ് ക്ലബിൽ ഓഹരി വാങ്ങുന്നത് ആരാധകരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഖത്തർ ഗ്രൂപ്പ് വാങ്ങിയിരുന്നു എങ്കിൽ ഉണ്ടായേക്കാവുന്ന വലിയ നിക്ഷേപങ്ങൾ റാറ്റ്ക്ലിഫ് നടത്താൻ സാധ്യതയില്ല. ക്ലബ് വലിയ താരങ്ങളെ എത്തിച്ച് ടീം ശക്തമാക്കും എന്ന് കരുതിയിരുന്ന ആരാധകർക്ക് വലിയ നിരാശ ആകും ഇത് നൽകുക.

ഫ്രഞ്ച് ടീമായ ഒജിസി നീസിന്റെ ഉടമ കൂടിയാണ് റാറ്റ്ക്ലിഫ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇനിയോസ് കമ്പനിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി രംഗത്ത് ഉള്ളത്. കഴിഞ്ഞ വർഷം ചെൽസിയെ വാങ്ങാനും ഈ കമ്പനി ശ്രമിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ ആണ് റാറ്റ്ക്ലിഫ് എന്നതാകും ആരാധകരുടെ ഏക ആശ്വാസം.

Exit mobile version