“ഇനി ഈ ഊർജ്ജം പ്രീമിയർ ലീഗിലും കാണിക്കണം” – റാഷ്ഫോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നലെ പാരീസിൽ നടത്തിയ പ്രകടനം ഗംഭീരമായിരുന്നു എന്ന് യുണൈറ്റഡ് സ്ട്രൈക്കറും വിജയ ഗോൾ നേടിയ താരവുമായ മാർക്കസ് റാഷ്ഫോർഡ്. ഇനി ചാമ്പ്യൻസ് ലീഗിലെ ഈ പ്രകടനവും ഈ ഊർജ്ജവും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിലും കാണിക്കേണ്ടതുണ്ട് എന്നും റാഷ്ഫോർഡ് പറഞ്ഞു. എല്ലാവരും കൂട്ടായി പ്രവർത്തിക്കണം മാനേജരുടെ ടാക്ടിക്സിനെ വിശ്വസിക്കണം. അപ്പോൾ വിജയവും ഇതുപോലുള്ള പ്രകടനങ്ങളും വരും എന്നും റാഷ്ഫോർഡ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ വളരെ മോശം രീതിയിലായിരുന്നു സീസൺ തുടങ്ങിയത് ഇത് സൂചിപ്പിച്ചായിരുന്നു റാഷ്ഫോർഡിന്റെ വാക്കുകൾ. അടുത്ത മത്സരത്തിൽ പ്രീമിയർ ലീഗിൽ ചെൽസിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് നേരിടാൻ ഉള്ളത്. ഇന്നലെ പി എസ് ജിക്ക് എതിരെ വിജയം നേടാൻ ആയത് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ യുണൈറ്റഡിന് മുൻ തൂക്കം നൽകും എന്ന് റാഷ്ഫോർഡ് പറഞ്ഞു. അടുത്ത ആഴ്ച ലെപ്സിഗിനെതിരെയും ഇതേ പ്രകടനം ആവർത്തിക്കേണ്ടതുണ്ട് എന്നും റാഷ്ഫോർഡ് പറഞ്ഞു.

Exit mobile version