20220909 035037

എലിസബത്ത് രാജ്ഞിയുടെ മരണം, ഈ ആഴ്ചത്തെ പ്രീമിയർ ലീഗ് മത്സരങ്ങൾ മാറ്റി വച്ചേക്കും

ബ്രിട്ടീഷ് ഭരണാധികാരി എലിസബത്ത് രാജ്ഞി 2 ന്റെ മരണത്തിനെ തുടർന്ന് ഈ ആഴ്ചത്തെ പ്രീമിയർ ലീഗ് മത്സരങ്ങൾ മാറ്റി വക്കും എന്നു സൂചന. ഉടൻ ഇതിനെ പറ്റി പ്രഖ്യാപനം ഉണ്ടാവും. രാജ്യം ഒന്നടങ്കം ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട് നിലവിൽ.

96 മത്തെ വയസ്സിൽ 70 വർഷം ബ്രിട്ടീഷ് രാജ്യാവംശത്തിന്റെ തലപ്പത്ത് ഇരുന്ന രാജ്ഞിയുടെ മരണം ബ്രിട്ടനെ ദുഃഖത്തിൽ ആക്കി. രാജ്ഞിയോടുള്ള ബഹുമാന സൂചകമായി ആണ് പ്രീമിയർ ലീഗ് മത്സരങ്ങൾ മാറ്റി വക്കുക. ചാമ്പ്യൻഷിപ്പ് മത്സരങ്ങളും മാറ്റി വക്കും. അതേസമയം തുടർന്നുള്ള ആഴ്ചകളിലെ മത്സരങ്ങൾ മാറ്റി വക്കുമോ എന്നു പിന്നീട് അറിയാം.

Exit mobile version