കിരീടനേട്ടം ക്ലബ് ഇതിഹാസങ്ങൾക്കും ആരാധകർക്കും വേണ്ടി, കൊറോണ കാലത്ത് പുറത്തിറങ്ങി ആഘോഷം വേണ്ടെന്നും ക്ലോപ്പ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ച ശേഷമുള്ള ആദ്യ പ്രതികരണത്തിൽ നേട്ടം ലിവർപൂൾ ഇതിഹാസങ്ങൾക്ക് സമർപ്പിച്ചു ക്ലോപ്പ്. കിരീടനേട്ടം തനിക്ക് വാക്കുകൾ കൊണ്ട് വിവരിക്കാൻ ആവില്ല എന്നു പ്രതികരിച്ച അദ്ദേഹം ക്ലബ് ഇതിഹാസങ്ങൾ ആയ കെന്നി ഡാഗ്ലീഷ്, സ്റ്റീഫൻ ജെറാർഡ് എന്നിവർ അടക്കമുള്ളവർക്കും ആരാധകർക്കും നേട്ടം സമർപ്പിച്ചു. ലിവർപൂൾ പോലെ ചരിത്രപ്രസിദ്ധമായ ക്ലബിന് നേട്ടം സമ്മാനിച്ചതിൽ അഭിമാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 30 വർഷം മുമ്പ് ലിവർപൂൾ ലീഗ് കിരീടം ഉയർത്തുമ്പോൾ പരിശീലകൻ ആയ കെന്നി ഡാഗ്ലീഷ്, ജെറാർഡ് തുടങ്ങിയവരുടെ പിന്തുണ തങ്ങളുടെ നേട്ടത്തിൽ നിർണായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിവർപൂളിന്റെ ഐതിഹാസിക ചരിത്രം എന്നും തന്റെ താരങ്ങൾക്ക് പ്രചോദനം ആയെന്നും ക്ലോപ്പ് പ്രതികരിച്ചു.

ചെൽസി മാഞ്ചസ്റ്റർ സിറ്റി മത്സരം കണ്ടത് സമ്മർദ്ദത്തോടെ ആയിരുന്നു എന്ന് പറഞ്ഞ അദ്ദേഹം കഴിഞ്ഞ രണ്ടര വർഷമായി തന്റെ കൂടെയുള്ള സ്വപ്ന സംഘത്തെ പരിശീലിപ്പിക്കാൻ ലഭിച്ചത് ഭാഗ്യം ആണെന്നും പറഞ്ഞു. ക്ലബ് 30 വർഷം കാത്തിരുപ്പോൾ താൻ നാലര വർഷം ആണ് ഈ കിരീടത്തിന് ആയി കാത്തിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. കൊറോണ കാരണം 3 മാസം കളി മുടങ്ങിയത് ചെറിയ രീതിയിൽ പേടിപ്പിച്ചു എങ്കിലും ഇപ്പോൾ ആശ്വാസം തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേട്ടം എപ്പോഴും ആരാധകർക്ക് ആണെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ ആഘോഷിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിച്ചു. വീട്ടിലിരുന്ന് ആരാധകർ കിരീടനേട്ടം ആഘോഷിക്കണം എന്നു പറഞ്ഞ ക്ലോപ്പ് ഈ സമയത്ത് പുറത്ത് കൂട്ടമായി ഇറങ്ങി ആഘോഷങ്ങൾ നടത്തരുത് എന്നും ആവശ്യപ്പെട്ടു.