മൂയ് രക്ഷകനായി, ഹഡയ്സ്ഫീൽഡിന് കാത്തിരുന്ന ജയം

ആരോൻ മൂയ് മുന്നിൽ നിന്ന് നയിച്ചപ്പോൾ പ്രീമിയർ ലീഗിൽ ഹഡയ്സ്ഫീൽഡ് ടൌൺ നിർണായക ജയം സ്വന്തമാക്കി. വോൾവ്സിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്താണ് അവർ ഈ സീസണിലെ രണ്ടാം ജയം കുറിച്ചത്. ജയത്തോടെ 10 പോയിന്റുള്ള അവർ ലീഗിൽ അവസാന സ്ഥാനക്കാർ എന്ന നാണക്കേട് മാറ്റി 14 ആം സ്ഥാനത്തേക്ക് ഉയർന്നു.

മത്സരം 5 മിനുട്ട് പിന്നിട്ടപ്പോൾ തന്നെ മൂയ് മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടി. 29 മത്സരങ്ങൾക്ക് ശേഷം താരം നേടുന്ന ആദ്യ ഗോളായി അത്. രണ്ടാം പകുതിയിൽ ട്രയോറെ, ഗിബ്സ് എന്നിവരെ ഇറക്കി വോൾവ്സ് പരിശീലകൻ സാന്റോ സമനില ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 74 ആം മിനുട്ടിലാണ് മൂയ് ഫ്രീകിക്കിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി ജയം ഉറപ്പിച്ചത്. ഫെബ്രുവരിക് ശേഷം ആദ്യമായാണ് ഒരു മത്സരത്തിൽ ഹഡയ്സ്ഫീൽഡ് ടൌൺ ഒന്നിലധികം ഗോളുകൾ നേടുന്നത്. 16 പോയിന്റുള്ള വോൾവ്സ് 11 ആം സ്ഥാനത്ത് തുടരും.

Exit mobile version