Picsart 23 08 15 01 40 08 888

മിങ്സിന് ഗുരുതര പരിക്ക് സ്ഥിരീകരിച്ചു ആസ്റ്റൺ വില്ല, 6 മാസം പുറത്ത്

തങ്ങളുടെ ഇംഗ്ലീഷ് പ്രതിരോധ താരം ടെയ്‌റോൻ മിങ്സിന് കാൽ മുട്ടിനു ഗുരുതര പരിക്കേറ്റു എന്ന കാര്യം സ്ഥിരീകരിച്ചു ആസ്റ്റൺ വില്ല. അവർക്ക് കനത്ത തിരിച്ചടിയാണ് ഇത്‌. ശനിയാഴ്ച നടന്ന ന്യൂകാസ്റ്റിൽ യുണൈറ്റഡിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ആണ് ഇംഗ്ലീഷ് താരത്തിന് പരിക്കേറ്റത്. തുടർന്ന് താരത്തെ അപ്പോൾ തന്നെ വില്ല പിൻവലിക്കുക ആയിരുന്നു.

താരത്തിന്റേത് എ.സി.എൽ ഇഞ്ച്വറി ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. താരത്തിന് കാൽ മുട്ടിനു ശസ്ത്രക്രിയ വേണം എന്ന കാര്യവും വില്ല സ്ഥിരീകരിച്ചു. ഇതോടെ താരം ഏതാണ്ട് 6 മാസം പുറത്ത് ഇരിക്കും എന്നുറപ്പായി. നേരത്തെ സീസൺ തുടങ്ങുന്നതിനു തൊട്ടു മുമ്പ് വില്ലയുടെ അർജന്റീനൻ മധ്യനിര താരം എമി ബുവന്ദിയക്കും എ.സി.എൽ ഇഞ്ച്വറി സ്ഥിരീകരിച്ചിരുന്നു.

Exit mobile version