Picsart 24 04 19 23 55 04 240

മാഞ്ചസ്റ്റർ യുണൈറ്റഡ് ജേസൺ വിൽകോക്സിനെ ടെക്നിക്കൽ ഡയറക്ടർ ആയി നിയമിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് ജേസൺ വിൽകോക്സിനെ ടെക്നിക്കൽ ഡയറക്ടർ ആയി നിയമിച്ചു. സൗതാമ്പ്ടണിൽ നിന്നാണ് വിൽകോക്സ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നത്‌. 53 കാരനായ വിൽകോക്സ് കഴിഞ്ഞ വേനൽക്കാലത്ത് ആയിരുന്നു ചാമ്പ്യൻഷിപ്പ് ക്ലബ്ബിൽ ചേർന്നത്.

വിൽകോക്സ് മുമ്പ് 11 വർഷം മാഞ്ചസ്റ്റർ സിറ്റിയിൽ പ്രവർത്തിച്ച വ്യക്തിയാണ്‌. അവിടെ അദ്ദേഹം സിറ്റിയുടെ അക്കാദമി ഡയറക്ടറായിരുന്നു. ഇനിയോസ് ഗ്രൂപ്പ് ആണ് ഈ പുതിയ നിയമനം മാഞ്ചസ്റ്റർ യുണൈറ്റഡിൽ നടത്തുന്നത്. ഇത് മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് പല മേഖലകളിലും വലിയ മാറ്റങ്ങൾ ആണ് ഇനിയോസ് ഗ്രൂപ്പിന്റെ വരവോട് നടത്തുന്നത്‌‌

ന്യൂകാസിൽ യുണൈറ്റഡ് സ്‌പോർടിംഗ് ഡയറക്ടർ ഡാൻ ആഷ്‌വർത്തിനെ ക്ലബിലേക്ക് സ്പോർടിംഗ് ഡയറക്ടർ ആയി എത്തിക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്.

Exit mobile version