Picsart 23 11 11 22 20 54 382

ലിൻഡെലോഫ് രക്ഷകൻ, മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിലേക്ക് തിരികെ വന്നു. ഇന്ന് ലൂടൺ ടൗണിനെ ഓൾഡ് ട്രാഫോഡിൽ വെച്ച് നേരിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. അത്ര മികച്ച പ്രകടനമല്ല മാഞ്ചസ്റ്റർ യുണൈറ്ററിൽ നിന്ന് ഇന്ന് കണ്ടത് എങ്കിലും ഈ വിജയം യുണൈറ്റഡിന് ആശ്വാസം നൽകും.

ഇന്നും ഈ സീസണിലെ താളം ഇല്ലാത്ത ഫുട്ബോൾ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചു തുടങ്ങിയത്. നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അവർ പരാജയപ്പെട്ടു. കിട്ടിയ അവസരങ്ങൾ മുതലാക്കാൻ അവരുടെ ഡാനിഷ് സ്ട്രൈക്കർ ഹൊയ്ലുണ്ടുനോ, യുവതാരം ഗർനാചോയ്ക്കോ ആയില്ല. രണ്ടാം പകുതിയിൽ മഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്ക് ശക്തമാക്കി. അവസാനം ഒരു കോർണറിലൂടെ യുണൈറ്റഡിന് ഗോൾ കണ്ടെത്താനായി. സെന്റർ ബാക്ക് ആയ വിക്ടർ ലിൻഡെലോഫ് ആണ് മഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. ഈ ഗോളിന് ശേഷം മാഞ്ചസ്റ്റർ ലീഡ് ഉയർത്താൻ നല്ല അവസരങ്ങൾ കിട്ടിയെങ്കിലും അവയൊന്നും ലക്ഷ്യത്തിൽ എത്തിയില്ല.

ഈ വിജയത്തോടെ 21 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്തേക്ക് ഉയർന്നു. ലൂടൺ ടൗൺ ആറ് പോയിന്റുമായി പതിനേഴാം സ്ഥാനത്താണ് ഉള്ളത്.

Exit mobile version