Picsart 24 08 08 12 59 00 473

മാഞ്ചസ്റ്റർ സിറ്റിയുടെ പുതിയ എവേ ജേഴ്സി എത്തി

2024/25 സീസണിലേക്കായുള്ള പുതിയ എവേ കിറ്റ് മാഞ്ചസ്റ്റർ സിറ്റി പുറത്തിറക്കി. 1999ലെ ക്ലബ് ജേഴ്സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജേഴ്സി മഞ്ഞയും കറുപ്പും നിറത്തിലാണ്. 1999ൽ മാഞ്ചസ്റ്റർ സിറ്റി തേർഡ് ഡിവിഷൻ പ്ലേ ഓഫ് ജയിച്ചപ്പോൾ അണിഞ്ഞ ജേഴ്സി ആയിരുന്നു ഇത്. സിറ്റി അവരുടെ അടുത്ത മത്സരത്തിൽ ഈ ജേഴ്സി അണിയും. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡ് ആയ പ്യൂമ ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്‌. അവർ നേരത്തെ ഹോം ജേഴ്സിയും തേർഡ് കിറ്റും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടിയ സിറ്റി ഇപ്പോൾ അടുത്ത ആഴ്ച നടക്കുന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിനായി ഒരുങ്ങുകയാണ്.

Exit mobile version