Rashford

ഗംഭീര ഫോമിൽ ഉള്ള റാഷ്ഫോർഡിന്റെ കരാർ പുതുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാർക്കസ് റഷ്ഫോഡുമായി കരാർ ചർച്ചകളിലേക്ക് കടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് മാധ്യമമായ സൺ ആണ് ഇത് സംബന്ധിച്ച് സൂചനകൾ നൽകിയത്. താരത്തിന് നിലവിൽ ഈ സീസണിലേക്ക് കൂടിയാണ് ടീമുമായി കരാർ ബാക്കിയുള്ളത്. ഇരുപത്തിനാലുകാരനെ ടീമിൽ തന്നെ നിലനിർത്താൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്.

ഇടക്കാലത്ത് മങ്ങിയ പ്രകടനം പുറത്തെടുത്തിരുന്ന റഷ്ഫോർഡ്, സീസണിന്റെ തുടക്കം മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ടെൻ ഹാഗിന്റെ വരവ് ടീമിനെ എന്ന പോലെ തന്നെ താരത്തെയും സ്വാധീനിച്ചിട്ടുണ്ട്. അതേ സമയം പിഎസ്ജി താരത്തിൽ കണ്ണ് വെച്ചതായും സൂചനകൾ ഉണ്ട്. ഇംഗ്ലണ്ടിലെ പ്രതിഭാധനരായ യുവതാരങ്ങളിൽ ഒരാളും തങ്ങളുടെ യൂത്ത് ടീമുകളിൽ കൂടി വളർന്ന് വന്ന താരവുമായ റഷ്ഫോഡിനെ വിട്ടുകളയാൻ യുനൈറ്റഡ് ഒരുക്കമാവില്ല.

താരവുമായി ഉടനെ കരാർ ചർച്ചകൾ ആരംഭിക്കും. അഞ്ച് വർഷത്തെ കരാർ ആണ് യുനൈറ്റഡ് നൽകുക എന്നാണ് സൂചന. കോച്ച് എറിക് ടെൻ ഹാഗിനും താരത്തെ ടീമിൽ നിലനിർത്തുന്നതിനോട് മറിച്ചൊരു അഭിപ്രായമില്ല.

Exit mobile version