Picsart 24 03 12 10 42 50 516

മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി, എഡേഴ്സൺ ഒരു മാസത്തോളം പുറത്ത്

മാഞ്ചസ്റ്റർ സിറ്റിക്ക് വൻ തിരിച്ചടി. അവരുടെ ഗോൾകീപ്പർ എഡേഴ്സൺ തുടയെല്ലിന് പരിക്കേറ്റതിനാൽ ഒരു മാസത്തോളം പുറത്തിരിക്കും. പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ നിർണായക മത്സരങ്ങൾ എഡേഴ്സണ് നഷ്ടമാകും. ആഴ്സണലിനെതിരായ നിർണായക പോരാട്ടം ഉൾപ്പെടെ എഡേഴ്സൺ ഇല്ലാതെ സിറ്റി ഇറങ്ങേണ്ടി വരും.

ഞായറാഴ്ച ലിവർപൂളിന് എതിരായ മത്സരത്തിൽ ആയിരുന്നു എഡേഴ്സണ് പരിക്കേറ്റത്. ഉടൻ തന്നെ സ്റ്റെഫാൻ ഒർട്ടേഗ പകരക്കാരനായി ഇറങ്ങിയിരുന്നു. ഒർട്ടേഗ തന്നെയാകും വരും മത്സരങ്ങളിലും സിറ്റിയുടെ വല കാക്കുക. പ്രീമിയർ ലീഗിൽ സിറ്റി ഇപ്പോൾ ഒന്നാം സ്ഥാനക്കാർക്ക് ഒരു പോയിൻ്റ് പിന്നിലാണ്.

ഇംഗ്ലണ്ടിനും സ്‌പെയിനിനുമെതിരായ ബ്രസീലിൻ്റെ വരാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളും എഡേഴ്സണ് നഷ്ടമാകും.

Exit mobile version