ഹെൻഡേഴ്സന് പുതിയ ലിവർപൂൾ കരാർ

ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൻ ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2023 വരെ ആണെഫീൽഡിൽ തുടരും.

2011 ൽ സണ്ടർലാന്റിൽ നിന്നാണ് താരം ആൻഫീൽഡിൽ എത്തിയത്. ക്ലബ്ബിനായി ഇതുവരെ 283 മത്സരങ്ങൾ കളിച്ച താരം 24 ഗോളുകൾ നേടിയിട്ടുണ്ട്. 28 വയസുകാരനായ താരം 2015 മുതൽ ലിവർപൂൾ ക്യാപ്റ്റനാണ്.

ഇംഗ്ലണ്ട് ദേശീയ താരമായ ഹെൻഡേഴ്സൻ 44 തവണ ദേശീയ കുപ്പായം അണിഞ്ഞിട്ടുണ്ട്.

Exit mobile version