Picsart 24 07 02 21 49 00 995

ഗോൾ കീപ്പർ ഹീറ്റൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ പുതുക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് ടോം ഹീറ്റണെ ടീമിൽ നിലനിർത്തി. മുൻ ഇംഗ്ലണ്ട് ഇന്റർനാഷണൽ ഗോൾകീപ്പർ 2025 ജൂൺ വരെയുള്ള കരാർ ക്ലബിൽ പുതുതായി ഒപ്പുവെച്ചു. അവസാന മൂന്ന് വർഷമായി ടോം ഹീറ്റൺ യുണൈറ്റഡിൽ മൂന്നാം ഗോൾ കീപ്പർ ആയുണ്ട്. ഈ വരുന്ന സീസണിലും യുണൈറ്റഡിന്റെ മൂന്നാം കീപ്പറായി ഹീറ്റൺ ഉണ്ടാകും.

യുവതാരമായിരിക്കെ 13 വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ചിലവഴിച്ച താരമാണ് ഹീറ്റൺ. 38 കാരന് കാർഡിഫ് സിറ്റി, ബ്രിസ്റ്റോൾ സിറ്റി, ബർൺലി, ആസ്റ്റൺ വില്ല എന്നീ ക്ലബുകളിൽ എല്ലാം കളിച്ചാണ് യുണൈറ്റഡിൽ തിരികെയെത്തിയത്. ഒനാനയ്ക്കും ബയിന്ദറിന്റെയും താഴെ ആകും ഹീറ്റന്റെ യുണൈറ്റഡിലെ സ്ഥാനം.

Exit mobile version