haaland

ഹാലൻഡിൻ്റെ ഗോൾവേട്ട തുടരുന്നു, ബ്രെൻ്റ്‌ഫോർഡിനെതിരെയും മാഞ്ചസ്റ്റർ സിറ്റി ജയിച്ചു

ബ്രെൻ്റ്‌ഫോർഡിനെ 2-1ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് സീസണിലെ മികച്ച തുടക്കം തുടർന്നു, തുടർച്ചയായ നാലാം ജയം അവർ ഇന്ന് കുറിച്ചു. സിറ്റിക്ക് വേണ്ടി രണ്ട് ഗോളുകൾ നേടി വിജയം ഉറപ്പിച്ച എർലിംഗ് ഹാലൻഡ് വീണ്ടും കളിയിലെ താരമായി.

തുടക്കത്തിൽ ഒന്നാം മിനുട്ടിൽ തന്നെ വിസ്സയിലൂടെ ബ്രെൻ്റ്‌ഫോർഡ് ലീഡ് നേടിയെങ്കിലും 20-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ വലംകാൽ ഫിനിഷിലൂടെ ഹാലാൻഡ് സിറ്റിയെ സമനിലയിൽ എത്തിച്ചു. വെറും 12 മിനിറ്റിനുശേഷം, ഹാലൻഡ് തൻ്റെ രണ്ടാമത്തെ വലകുലുക്കി, ബ്രെൻ്റ്ഫോർഡിൻ്റെ ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് ഉജ്ജ്വലമായി ചിപ്പ് ചെയ്ത് സിറ്റിക്ക് ലീഡ് നൽകി.

ഈ സീസണിൽ വെറും 4 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നായി 9 ഗോളുകളാണ് ഹാലൻഡിന് ഇപ്പോൾ ഉള്ളത്.

Exit mobile version