Picsart 23 02 15 18 21 31 474

ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ എടുക്കണോ എന്നതിൽ സീസൺ അവസാനം വരെ തീരുമാനം ഉണ്ടാകില്ല

യുവതാരം മേസൺ ഗ്രീൻവുഡിനെ തിരികെ ടീമിലേക്ക് എടുക്കുന്നത് തീരുമാനിക്കുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പുരുഷ-വനിതാ ടീമുകളിൽ നിന്നുള്ള കളിക്കാരുടെ അഭിപ്രായങ്ങൾ തേടും.. ഗ്രീൻവുഡ് ഇനി ക്ലബിനായി കളിക്കുനോ എന്ന തീരുമാനം ഈ സീസൺ അവസാനം വരെ പ്രഖ്യാപിക്കാൻ സാധ്യതയില്ല. സീസണിന്റെ രണ്ടാം പകുതിയിൽ ശ്രദ്ധ മാറ്റുന്ന ഒന്നുൻ വേണ്ട എന്നാണ് മാനേജർ എറിക് ടെൻ ഹാഗ് ക്ലബിനോട് പറഞ്ഞത്.

ഗ്രീൻവുഡിന്റെ മുൻ കാമുകി അവരെ ഗ്രീൻവുഡ് ശാരീരികമായി പീഡിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതിനെ തുടർന്ന് താരത്തെ ക്ലബ്ബ് 2022 ജനുവരിയിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഗ്രീൻവുഡിനെ പോലീശ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നിരുന്നാലും, രണ്ടാഴ്ച മുമ്പ്, മാഞ്ചസ്റ്റർ പോലീസ് അവനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കിയതായുൻ അവൻ കുറ്റക്കാരനല്ലെന്നും പറഞ്ഞതോടെയാണ് പുതിയ ചർച്ചകൾ വന്നത്‌.

കളിക്കാരന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നിശ്ചിത പ്രക്രിയ പിന്തുടരുകയാണ് എന്ന് ക്ലബ് പറഞ്ഞിരുന്നു. ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ ആണ് ആരാധകർക്ക് ഇടയിൽ ഇപ്പോൾ ഉള്ളത്.

Exit mobile version