ക്ലബ്ബ് മാറാനില്ല, ഗ്രീലിഷിന്‌ വില്ലയിൽ പുതിയ കരാർ

ആസ്റ്റൺ വില്ല ക്യാപ്റ്റനും ഇംഗ്ലണ്ട് താരവുമായ ജാക് ഗ്രീലീഷ് ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. താരം വില്ല വിട്ടേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് താരത്തിന്റെ കരാർ വില്ല പുറത്ത് വിട്ടത്. പുതിയ കരാർ പ്രകാരം താരം 2025 വരെ വില്ല പാർക്കിൽ തുടരും.

25 വയസുകാരനായ ഗ്രീലീഷ് മാഞ്ചെസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബ്ബ്കളിലേക്ക് മാറിയേക്കും എനന്നായിരുന്നു വാർത്തകൾ. വില്ലയിലെ പുതിയ പ്രോജക്റ്റിൽ ഏറെ സംതൃപ്തനാണ് എന്നും അത് കാരണമാണ് കരാർ പുതുക്കിയത് എന്നും താരം വ്യക്തമാക്കി. 2001ൽ തന്റെ എട്ടാം വയസിലാനണ് ഗ്രീലീഷ് വില്ല അക്കാദമിയിൽ ചേരുന്നത്. 2012 മുതൽ സീനിയർ ടീമിന്റെ ഭാഗമാണ്.

Exit mobile version