Picsart 23 12 17 01 46 53 368

ബേർൺലിയെയും തോൽപ്പിച്ച് എവർട്ടൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണ് വീണ്ടും ഒരു മികച്ച വിജയം. ഇന്ന് ബേർൺലിയെ നേരിട്ട എവർട്ടൺ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് നേടിയത്. ഇന്ന് ആദ്യപകുതിയിൽ ആദ്യ 25 മിനിറ്റിൽ നേടിയ രണ്ടു ഗോളുകളാണ് വിജയം നൽകിയത്. മത്സരത്തിന്റെ പത്തൊമ്പതാം മിനിട്ടിൽ ഒനാനയാണ് എവർട്ടണ് ലീഡ് നൽകിയത്.

അതുകഴിഞ്ഞ് 25ആം മിനുട്ടിൽ മൈക്കൽ കീൻ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഈ വിജയത്തോടെ എവർട്ടൺ 16 പോയിന്റുമായി 16ആമത് നിൽക്കുകയാണ്. എവർട്ടണ് പോയിന്റ് പിഴ ആയി നഷ്ടപ്പെട്ടില്ലായിരുന്നു എങ്കിൽ അവർ ഇപ്പോൾ എട്ടാം സ്ഥാനത്ത് നിന്നേനെ. ബേർൺലി 8 പോയിന്റുമായി ഇപ്പോഴും റിലഗേഷൻ സോണിലാണ്‌

Exit mobile version