20220812 192228

റാഷ്ഫോർഡ് പി എസ് ജിയിലേക്ക് പോകില്ല എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിനെ സ്വന്തമാക്കാനുള്ള പി എസ് ജി ശ്രമം വിജയിക്കില്ല. താരത്തെ പി എസ് ജിക്ക് വിൽക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് പറഞ്ഞു. റാഷ്ഫോർഡ് ഇപ്പോൾ ടീമിലെ പ്രധാന താരമാണ്. റാഷ്ഫോർഡിനെ വിൽക്കാൻ ക്ലബ് ഇപ്പോൾ ആലോചിക്കുന്നില്ല. താരം റാഷ്ഫോർഡിൽ സന്തോഷവാൻ ആണ്. ടെൻ ഹാഗ് പറഞ്ഞു. റാഷ്ഫോർഡിന് ഈ ക്ലബിന് ഒരുപാട് സംഭാവനകൾ ചെയ്യാൻ ആകും എന്നും ടെൻ ഹാഗ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അവസാന രണ്ടു സീസണുകളായി നല്ല ഫോമിൽ അല്ല എങ്കിലും റാഷ്ഫോർഡ് ഇപ്പോഴും യുണൈറ്റഡ് സ്റ്റാർടിങ് ഇലവനികെ സ്ഥിരം താരമാണ്. ഈ സീസണിൽ ഇനി പി എസ് ജിയിൽ നിന്ന് റാഷ്ഫോർഡിനായി കൂടുതൽ ശ്രമങ്ങൾ ഉണ്ടാകില്ല എങ്കിലും വരും സീസണിൽ വീണ്ടും താരത്തിനായി പി എസ് ജി രംഗത്ത് ഉണ്ടാകും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Story Highlight: Erik ten Hag announces that Marcus Rashford won’t join PSG

Exit mobile version