ഡി ഹിയക്ക് പകരം വെക്കാൻ ആരുമില്ല എന്ന് മൗറീനോ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡി ഹിയക്ക് പകരം വെക്കാൻ ആരുമില്ല എന്ന് പരിശീലകൻ മൗറീനോ. ഡി ഹിയക്ക് പകരം ഏതെങ്കിലും ഗോൾകീപ്പറെ ആര് വാഗ്ദാനം ചെയ്താലും സ്വീകരിക്കില്ല എന്നും മൗറീനോ പറഞ്ഞു. ഡി ഹിയ ക്ലബിൽ തുടരുമെന്നും പുതിയ കരാർ ഉടനെ ഒപ്പിടുമെന്നാണ് പ്രതീക്ഷയെന്നും മാഞ്ചസ്റ്റർ പരിശീലകൻ പറഞ്ഞു.

ലോകകപ്പിൽ നാലു മത്സരങ്ങൾ കളിച്ച ഡിഹിയ ഒരു പിഴവ് മാത്രമാണ് വരുത്തിയത്. ആ പിഴവ് സ്പെയിനിന്റെ തോൽവിക്ക് കാരണം ആയിട്ടുമില്ല. എന്നിട്ടും സ്പാനിഷ് മാധ്യമങ്ങൾ ഡി ഹിയയെ വേട്ടയാടി. ഒരു ബാഴ്സലോണ താരമോ റയൽ മാഡ്രിഡ് താരമോ ആയിരുന്നു എങ്കിലും ഇതേ മാധ്യമങ്ങൾ ഡി ഹിയയെ പ്രതിരോധിച്ചേനെ എന്നു മൗറീനോ പറഞ്ഞു. മാഞ്ചസ്റ്ററിൽ ഡി ഹിയ അതീവ സന്തോഷവാനാണെന്നും മൗറീനോ പറഞ്ഞു.

Exit mobile version