Picsart 23 08 13 22 47 21 057

ഒപ്പത്തിനൊപ്പം!! ചെൽസി ലിവർപൂൾ പോരാട്ടം സമനിലയിൽ!!

പ്രീമിയർ ലീഗിൻ ഇന്ന് നടന്ന വമ്പന്മാരുടെ പോരാട്ടത്തിൽ ചെൽസിയും ലിവർപൂളും സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകൾ നൽകിയ 1-1 സമനിലയിൽ ഇരു ടീമുകളും തൃപ്തിപ്പെട്ടു. ലിവർപൂളിനായി ലൂയിസ് ഡിയസും ചെൽസിക്ക് ആയി ആക്സൽ ഡിസാസിയുമാണ് ഗോളുകൾ നേടിയത്.

സ്റ്റാംഫോബ്രിഡ്ജിൽ ഇന്ന് നല്ല തുടക്കം ലഭിച്ച ലിവർപൂളിനായിരുന്നു. തുടക്കത്തിൽ തന്നെ സലായുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി. 18ആം മിനുട്ടിൽ മൊ സലായുടെ ഒരു പാസിൽ നിന്ന് ലൂയിസ് ഡിയസിന്റെ ഫിനിഷ് ലിവർപൂളിനെ മുന്നിൽ എത്തിച്ചു. മൊ സലായിലൂടെ 29ആം മിനുട്ടിൽ ലിവർപൂൾ രണ്ടാം ഗോൾ കണ്ടെത്തി എങ്കിൽ വാർ അത് ഓഫ് സൈഡ് ആണെന്ന് വിധിച്ചു.

37ആം മിനുട്ടിൽ ചെൽസിയുടെ പുതിയ സൈനിംഗ് ആക്സൽ ഡിസാസിയുടെ ഫിനിഷിൽ ചെൽസി സമനില നേടി‌‌. ചിൽവെലിന്റെ അസിസ്റ്റിൽ നിന്നായുരുന്നു ഡിസാസിയുടെ ഗോൾ. ചെൽസി ഇതിനു പിന്നാലെ ചിൽവെലിലൂടെ ലീഡ് നേടി ആഘോഷിച്ചു. പക്ഷെ ആ ഗോളും വാർ ഓഫ്സൈഡ് വിധിച്ചു.

രണ്ടാം പകുതിയിൽ ചെൽസി കളിയിൽ കൂടുതൽ വളർന്നു. അവസരങ്ങളും കൂടുതൽ സൃഷ്ടിച്ചു. പക്ഷെ അലിസണെ കീഴ്പ്പെടുത്തി രണ്ടാം ഗോൾ നേടാൻ അവർക്ക് ആയില്ല. കളി സമനിലയിൽ അവസാനിക്കുകയും ചെയ്തു. പോചടീനോയുടെ കീഴിൽ നല്ല തുടക്കം ലഭിച്ച ആശ്വാസം ചെൽസിക്ക് ഇന്ന് ഉണ്ടാകും. പ്രധാന വൈരികളിൽ ഒന്നായ ചെൽസിക്ക് എഘിഫെ എവേ ഗ്രൗണ്ടിൽ ഒരു പോയിന്റ് നേടിയ ലിവർപൂളിനും തുടക്കം മോശമാണെന്ന് പറയാൻ ആകില്ല.

Exit mobile version